---
title: "ബാന്ദ്രയ്ക്കെതിരെ നെഗറ്റീവ് റിവ്യു; യൂട്യൂബര്‍മാര്‍ക്കെതിരെ ഹര്‍ജി"
english_title: "Bandra"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/162520/bandra"
published_at: "2023-11-15T20:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6554d96de04c1_n5567893021700059401552cbf6f951c228e1e544a6c9457368a1d52b06904f63c82014325a8014814b9b72.jpg"
keywords: []
---

# ബാന്ദ്രയ്ക്കെതിരെ നെഗറ്റീവ് റിവ്യു; യൂട്യൂബര്‍മാര്‍ക്കെതിരെ ഹര്‍ജി

> **Lead Summary:** **തിരുവനന്തപുരം: **ദിലീപ് നായകനായി എത്തിയ ബാന്ദ്ര സിനിമയ്ക്കെതിരെ നെഗറ്റീവ് റിവ്യു നടത്തിയ യൂട്യൂബര്‍മാര്‍ക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയില്‍ ഹര്‍ജി. അശ്വന്ത് കോക്ക്, ഷിഹാബ്, ഉണ്ണി ബ്ലോഗ്സ് , ഷാസ് മുഹമ്മദ്, അര്‍ജുൻ, ഷിജാസ് ടോക്ക്സ്, സായ് കൃഷ്ണ എന്നീ ഏഴ് യൂടൂബര്‍മാര്‍ക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് അജിത് വിനായക ഫിലിംസാണ് തിരുവനന്തപുരം ജെഎഫ്‌എം കോടതി അഞ്ചില്‍ പരാതി നല്‍കിയത്‌.

## Article Content

**തിരുവനന്തപുരം: **ദിലീപ് നായകനായി എത്തിയ ബാന്ദ്ര സിനിമയ്ക്കെതിരെ നെഗറ്റീവ് റിവ്യു നടത്തിയ യൂട്യൂബര്‍മാര്‍ക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയില്‍ ഹര്‍ജി. അശ്വന്ത് കോക്ക്, ഷിഹാബ്, ഉണ്ണി ബ്ലോഗ്സ് , ഷാസ് മുഹമ്മദ്, അര്‍ജുൻ, ഷിജാസ് ടോക്ക്സ്, സായ് കൃഷ്ണ എന്നീ ഏഴ് യൂടൂബര്‍മാര്‍ക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് അജിത് വിനായക ഫിലിംസാണ് തിരുവനന്തപുരം ജെഎഫ്‌എം കോടതി അഞ്ചില്‍ പരാതി നല്‍കിയത്‌.

സിനിമ ഇറങ്ങി മൂന്നു ദിവസത്തിനുള്ളില്‍ നഷ്ടമുണ്ടാകുന്ന രീതിയില്‍ നെഗറ്റീവ് റിവ്യൂ നടത്തിയെന്നാണ് ഹര്‍ജിയിലെ ആരോപണം. കേസെടുക്കാൻ തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണര്‍ക്ക് നിര്‍ദേശം നല്‍കണമെന്ന് നിര്‍മ്മാണ കമ്ബനി ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/162520/bandra)