---
title: "'വരയോളം' ചിത്രരചന മൽസരത്തിൽ നന്ദിതയും, പ്രണവും മീനാക്ഷിയും ജേതാക്കൾ"
english_title: "Drawing "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/162548/drawing"
published_at: "2023-11-15T22:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6554f49c6d76c_IMG-20231115-WA0043.jpg"
keywords: []
---

# 'വരയോളം' ചിത്രരചന മൽസരത്തിൽ നന്ദിതയും, പ്രണവും മീനാക്ഷിയും ജേതാക്കൾ

> **Lead Summary:** **എടൂർ: ** നവംബർ 11 ന് എടൂർ സെൻറ് മേരീസ് ഹയർ സെക്കണ്ടറി സ്കൂളിൽ വച്ച് നടന്ന ഫാദർ മനോജ് ഒറ്റപ്ലാക്കൽ മെമ്മോറിയൽ ചിത്രരചന മത്സരം 'വരയോള' ത്തിന്റെ വിജയികളെ പ്രഖ്യാപിച്ചു.

## Article Content

**എടൂർ: ** നവംബർ 11 ന് എടൂർ സെൻറ് മേരീസ് ഹയർ സെക്കണ്ടറി സ്കൂളിൽ വച്ച് നടന്ന ഫാദർ മനോജ് ഒറ്റപ്ലാക്കൽ മെമ്മോറിയൽ ചിത്രരചന മത്സരം 'വരയോള' ത്തിന്റെ വിജയികളെ പ്രഖ്യാപിച്ചു.

ഹയർ സെക്കണ്ടറി വിഭാഗത്തിൽ കരിവള്ളൂർ എ വി സ് ഗവ.ഹയർസെക്കണ്ടറി സ്കൂളിലെ നന്ദിത രാജീവ് പി ഒന്നാം സ്ഥാനവും കതിരൂർ ഗവ. വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂളിലെ അശ്വതി കെ രണ്ടാം സ്ഥാനവും എടൂർ സെന്റ് മേരിസ് ഹയർസെക്കൻഡറി സ്കൂളിലെ അഥിനാഥ് അനന്തോത്ത് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

ഹൈസ്കൂൾ വിഭാഗത്തിൽ കൊട്ടിയൂർ ഐ ജെ എം ഹയർസെക്കൻഡറി സ്കൂളിലെ പ്രണവ് എൻ എസ് ഒന്നാം സ്ഥാനവും മട്ടന്നൂർ ശ്രീ ശങ്കര വിദ്യാപീഠം സ്കൂളിലെ പാർവതി സന്തോഷ് രണ്ടാം സ്ഥാനവും അങ്ങാടിക്കടവ് സേക്രട്ട് ഹാർട്ട് ഹൈസ്കൂളിലെ ഷിജിത്ത് മനോജ് മൂന്നാം സ്ഥാനവും നേടി.

യുപി വിഭാഗത്തിൽ കിളിയന്തറ സെൻറ് തോമസ് ഹയർസെക്കൻഡറി സ്കൂളിലെ മീനാക്ഷി സി എസ് ഒന്നാം സ്ഥാനവും പാലാ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ജനീദാസ് പി രണ്ടാം സ്ഥാനവും കുന്നോത്ത് സെൻറ് ജോസഫ് യുപി സ്കൂളിലെ ദേവാംഗന ശ്രീജിത്ത് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

ഹൈസ്കൂൾ വിഭാഗത്തിൽ എടത്തൊട്ടി നവജ്യോതി ഇംഗ്ലീഷ് മീഡിയം സ്കൂളിലെ ഭാഗ്യ സുധാകരനും യുപി വിഭാഗത്തിൽ എടൂർ സെൻമേരിസ് യുപി സ്കൂളിലെ ആവണി അനിലും പ്രോത്സാഹന സമ്മാനത്തിന് അർഹരായി. വിജയികൾക്ക് നവംബർ 19ന് തലശ്ശേരി സാൻജോസ് മെട്രോപോളിറ്റൻ സ്കൂളിൽ വെച്ച് നടക്കുന്ന ഫാ. മനോജ് ഒറ്റപ്ലാക്കലിന്റെ ജീവചരിത്രം 'താലന്ത്' ന്റെ പ്രകാശന ചടങ്ങിൽ വച്ച് സമ്മാനങ്ങൾ വിതരണം ചെയ്യും. 

സമ്മാനാർഹമായ ചിത്രങ്ങൾ വേദിയിൽ പ്രദർശിപ്പിക്കും. ഫാ. മനോജിന്റെ സഹപാഠിയും എഴുത്തുകാരിയുമായ ഹണി ഭാസ്കരനാണ് അദ്ദേഹത്തിന്റെ ജീവചരിത്രം എഴുതിയിട്ടുള്ളത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/162548/drawing)