---
title: "മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനത്തിനായി ശബരിമല നട ഇന്ന് വൈകിട്ട് തുറക്കും. "
english_title: "Sabarimala"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/162619/sabarimala"
published_at: "2023-11-16T10:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6555a73a31930_images_(1)_(30).jpeg"
keywords: []
---

# മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനത്തിനായി ശബരിമല നട ഇന്ന് വൈകിട്ട് തുറക്കും. 

> **Lead Summary:** **ശബരിമല**: മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനത്തിനായി ശബരിമല നട ഇന്ന് വൈകിട്ട് തുറക്കും. വൈകുന്നേരം അഞ്ചിന് തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി കെ. ജയരാമന്‍ നമ്പൂതിരി നട തുറന്ന് ദീപം തെളിക്കും. എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി ദേവസ്വം ബോര്‍ഡ് അറിയിച്ചു.

## Article Content

**ശബരിമല**: മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനത്തിനായി ശബരിമല നട ഇന്ന് വൈകിട്ട് തുറക്കും. വൈകുന്നേരം അഞ്ചിന് തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി കെ. ജയരാമന്‍ നമ്പൂതിരി നട തുറന്ന് ദീപം തെളിക്കും. എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി ദേവസ്വം ബോര്‍ഡ് അറിയിച്ചു.

വൃശ്ചികം ഒന്നായ 17-ന് പുലര്‍ച്ചെ നാലിന് പുതിയ മേല്‍ശാന്തിമാര്‍ നട തുറക്കും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ പുലര്‍ച്ചെ നാലിന് തുറക്കുന്ന നട ഉച്ചയ്ക്ക് ഒന്നിന് അടയ്ക്കും. വൈകീട്ട് നാലിന് വീണ്ടും തുറന്ന ശേഷം രാത്രി 11-ന് അടയ്ക്കും. പുതിയ ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരുടെ അഭിഷേക ചടങ്ങുകള്‍ ഇന്നു രാത്രി സന്നിധാനത്തു നടക്കും.

മൂവാറ്റുപുഴ ഏനാനല്ലൂര്‍ പൂത്തില്ലത്ത് മനയില്‍ പി.എന്‍. മഹേഷ് നന്പൂതിരിയെ ശബരിമല ക്ഷേത്രം മേല്‍ശാന്തിയായും ഗുരുവായൂര്‍ അഞ്ഞൂര്‍ പൂങ്ങാട്ട്മന പി.ജി. മുരളി നമ്പൂതിരിയെ മാളികപ്പുറം ക്ഷേത്രം മേല്‍ശാന്തിയായും തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ കാര്‍മികത്വത്തില്‍ സന്നിധാനത്തേക്ക് ആനയിക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/162619/sabarimala)