---
title: "ജനുവരി മുതൽ സോപ്പുകളുടെ വിലയിൽ 15 ശതമാനം വർധന ഉണ്ടാവും "
english_title: "Soap prices will increase by 15 per cent from January"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/16262/soap-prices-will-increase-by-15-per-cent-from-january"
published_at: "2021-12-16T05:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61ba8011391cf_images (19).jpeg"
keywords: []
---

# ജനുവരി മുതൽ സോപ്പുകളുടെ വിലയിൽ 15 ശതമാനം വർധന ഉണ്ടാവും 

> **Lead Summary:** കോഴിക്കോട്: അസംസ്കൃത വസ്തുക്കളുടെ ക്രമാതീതമായ വിലവർധന മൂലം ജനുവരി ഒന്നു മുതൽ സോപ്പുകളുടെ വിലയിൽ 15 ശതമാനം വർധന ഉണ്ടാവുമെന്ന് കേരള സോപ്പ് മാനുഫാക്‌ചേഴ്സ് അസോസിയേഷൻ ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. സർക്കാർ നിയന്ത്രണത്തിലുള്ള സ്ഥാപനത്തിൽനിന്ന്​ ലഭിക്കുന്ന കാസ്​റ്റിക് സോഡയുടെ വില 300 ശതമാനം വർധിപ്പിച്ചത് ഈ മേഖലയെ തകർക്കുന്ന രീതിയിലാണ്.

## Article Content

കോഴിക്കോട്: അസംസ്കൃത വസ്തുക്കളുടെ ക്രമാതീതമായ വിലവർധന മൂലം ജനുവരി ഒന്നു മുതൽ സോപ്പുകളുടെ വിലയിൽ 15 ശതമാനം വർധന ഉണ്ടാവുമെന്ന് കേരള സോപ്പ് മാനുഫാക്‌ചേഴ്സ് അസോസിയേഷൻ ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. സർക്കാർ നിയന്ത്രണത്തിലുള്ള സ്ഥാപനത്തിൽനിന്ന്​ ലഭിക്കുന്ന കാസ്​റ്റിക് സോഡയുടെ വില 300 ശതമാനം വർധിപ്പിച്ചത് ഈ മേഖലയെ തകർക്കുന്ന രീതിയിലാണ്.

കേരളത്തിൽ 300ലധികം തദ്ദേശീയ സോപ്പ് കമ്പനികളുണ്ട്. കോവിഡ് കാലത്ത് 50ലധികം കമ്പനികൾ അടച്ചുപൂട്ടേണ്ടിവന്നു. പ്രതികൂല സാഹചര്യം മനസ്സിലാക്കി തദ്ദേശീയ ഉൽപന്നങ്ങൾ സ​ൈപ്ലകോ വഴി വിൽക്കാൻ സർക്കാർ പിന്തുണ നൽകണം.

അസംസ്കൃത വസ്തുക്കൾ സബ്‌സിഡി നിരക്കിൽ ലഭ്യമാക്കണമെന്നും ശുചീകരണ ഉൽപന്നങ്ങൾ അവശ്യവിഭാഗത്തിലുൾപ്പെടുത്തി ജി.എസ്.ടി കുറക്കണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു. പ്രശ്നം പരിഹരിച്ചില്ലെങ്കിൽ 2022 ഫെബ്രുവരി മുതൽ സെക്രട്ടേറിയറ്റിനു മുന്നിൽ ധർണ നടത്താനും സംഘടന തീരുമാനിച്ചിട്ടുണ്ട്.

പ്രസിഡൻറ്​ അബ്​ദുസ്സമദ്, ജന. സെക്രട്ടറി സുനിൽകുമാർ ചിറ്റാടി, സൈജു എബ്രഹാം എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/16262/soap-prices-will-increase-by-15-per-cent-from-january)