---
title: "#Stjohn'sthondiyil | തൊണ്ടിയിൽ സെന്റ് ജോൺസിൽ വിജയോത്സവം സംഘടിപ്പിച്ചു"
english_title: "A victory festival was organized at St. John's in Thondi"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/162690/a-victory-festival-was-organized-at-st-johns-in-thondi"
published_at: "2023-11-16T13:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6555ce5ad181c_Picsart_23-11-16_13-16-59-223.jpg"
keywords: []
---

# #Stjohn'sthondiyil | തൊണ്ടിയിൽ സെന്റ് ജോൺസിൽ വിജയോത്സവം സംഘടിപ്പിച്ചു

> **Lead Summary:** **തൊണ്ടിയിൽ**: കലോത്സവവേദികളിൽ വിവിധ തലങ്ങളിൽ വിജയകിരീടമണിഞ്ഞ കുട്ടികളെ അനുമോദിച്ചുകൊണ്ട് പേരാവൂർ തൊണ്ടിയിൽ സെന്റെ ജോൺസ് യുപി സ്കൂളിൽ വിജയോത്സവം സംഘടിപ്പിച്ചു. സ്കൂൾ ഹാളിൽ നടന്ന ചടങ്ങിൽ സ്കൂൾ അസിസ്റ്റന്റ് മാനേജർ ഫാ.ജെറിൻ പന്തല്ലൂപറമ്പിൽ അധ്യക്ഷനായി.

## Article Content

**തൊണ്ടിയിൽ**: കലോത്സവവേദികളിൽ വിവിധ തലങ്ങളിൽ വിജയകിരീടമണിഞ്ഞ കുട്ടികളെ അനുമോദിച്ചുകൊണ്ട് പേരാവൂർ തൊണ്ടിയിൽ സെന്റെ ജോൺസ് യുപി സ്കൂളിൽ വിജയോത്സവം സംഘടിപ്പിച്ചു. സ്കൂൾ ഹാളിൽ നടന്ന ചടങ്ങിൽ സ്കൂൾ അസിസ്റ്റന്റ് മാനേജർ ഫാ.ജെറിൻ പന്തല്ലൂപറമ്പിൽ അധ്യക്ഷനായി.

സ്കൂൾ പ്രധാന അധ്യാപകൻ സോജൻ വർഗീസ്, പിടിഎ പ്രസിഡന്റ് വിനോദ് നടുവത്താനിയിൽ, മദർ പ്രസിഡന്റ് ഗ്ലോറി റോബിൻ, സന്തോഷ്. എ.സി, ബിന്ദു, സിജോ പേരാവൂർ എന്നിവർ സംസാരിച്ചു. അധ്യാപകരായ ഷൈൻ എം ജോസഫ്, അമല പോൾ, സനിജോ ജോർജ്, ജെസ്സി അബ്രഹാംതുടങ്ങിയവർ നേതൃത്വം നൽകി. വിജയോത്സവത്തിന്റെ ഭാഗമായി സ്കൂൾ മൈതാനത്ത് ആയിരത്തോളം കുട്ടികൾ ഒന്നിച്ചവതരിപ്പിച്ച ഡി ജെ ഡാൻസും ശ്രദ്ധേയമായി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/162690/a-victory-festival-was-organized-at-st-johns-in-thondi)