---
title: "കണ്ണൂരിൽ സമാന്തര വിദ്യാഭ്യാസ സംരക്ഷണ റാലിയും സംഗമവും നടന്നു"
english_title: " Education organization in kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/162742/education-organization-in-kannur"
published_at: "2023-11-16T16:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6555fa82e584d_IMG-20231116-WA0007.jpg"
keywords: []
---

# കണ്ണൂരിൽ സമാന്തര വിദ്യാഭ്യാസ സംരക്ഷണ റാലിയും സംഗമവും നടന്നു

> **Lead Summary:** സമാന്തര വിദ്യാഭ്യാസ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ കണ്ണൂർ നഗരത്തിൽ നടന്ന റാലിയിൽ നൂറ് കണക്കിന് വിദ്യാർത്ഥികളും പാരലൽ കോളജ് അധ്യപകരും പങ്കെടുത്തു.

## Article Content

സമാന്തര വിദ്യാഭ്യാസ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ കണ്ണൂർ നഗരത്തിൽ നടന്ന റാലിയിൽ നൂറ് കണക്കിന് വിദ്യാർത്ഥികളും പാരലൽ കോളജ് അധ്യപകരും പങ്കെടുത്തു.

സമാന്തര വിദ്യാഭ്യാസം സംരക്ഷിക്കുന്ന നിലപാടാണ് സംസ്ഥാന സർക്കാരിനു ഉള്ളതെന്നും ഇത് സബന്ധിച്ചുള്ള കാര്യങ്ങൾ സർക്കാർ പാരലൽ കോളജ് അസോസിയേഷൻ ഭാരവാഹികളുമായി ചർച്ച നടത്തുമെന്നും കടന്നപ്പള്ളി രാമചന്ദ്രൻ എംഎൽഎ പറഞ്ഞു.

ഈ മേഖലയ്ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന തീരുമാനങ്ങൾ സർക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടാവില്ലെന്നും എം എൽ എ സംഗമത്തിന് എത്തിയവർക്ക് ഉറപ്പ് നൽകി.

സമാന്തര വിദ്യാഭ്യാസ സംരക്ഷണ സമിതി ചെയർമാൻ എ പ്രഭാകരൻ അധ്യക്ഷനായി. കെ വി സുമേഷ് എംഎൽഎ, വിവിധ രാഷ്ട്രീയ നേതാക്കളായ അബ്ദുൽ കരീം ചേലേരി , അഡ്വക്കേറ്റ് റഷീദ് കവ്വായി, എൻ ഹരിദാസൻ , പി സന്തോഷ്, എംസി അതുൽ, ഒ.കെ ജാസർ എന്നിവർ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/162742/education-organization-in-kannur)