---
title: "കേരളത്തെ ക്യാൻവാസിലൊരുക്കി കുട്ടി ചിത്രകാരന്മാർ"
english_title: "Children's drawing skill"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/162749/childrens-drawing-skill"
published_at: "2023-11-16T17:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6555ff770e381_IMG-20231116-WA0011.jpg"
keywords: []
---

# കേരളത്തെ ക്യാൻവാസിലൊരുക്കി കുട്ടി ചിത്രകാരന്മാർ

> **Lead Summary:** **തളിപ്പറമ്പ്**: കേരളത്തെ ക്യാൻവാസിലൊരുക്കി കുട്ടി ചിത്രകാരന്മാർ. തളിപ്പറമ്പ് മണ്ഡലം നവകേരള സദസ്സിന്റെ ഭാഗമായി ടൗൺ സ്ക്വയറിൽ സംഘടിപ്പിച്ച ചിത്രരചനാ മത്സരത്തിൽ കേരളത്തിന്റെ വികസന മുഖങ്ങൾ തെളിഞ്ഞു.

## Article Content

**തളിപ്പറമ്പ്**: കേരളത്തെ ക്യാൻവാസിലൊരുക്കി കുട്ടി ചിത്രകാരന്മാർ. തളിപ്പറമ്പ് മണ്ഡലം നവകേരള സദസ്സിന്റെ ഭാഗമായി ടൗൺ സ്ക്വയറിൽ സംഘടിപ്പിച്ച ചിത്രരചനാ മത്സരത്തിൽ കേരളത്തിന്റെ വികസന മുഖങ്ങൾ തെളിഞ്ഞു.

തളിപ്പറമ്പ് ഡി ഇ ഒ സി അനിത ഉദ്ഘാടനം ചെയ്തു. 'എന്റെ കേരളം വളരുന്ന കേരളം' എന്ന വിഷയത്തിൽ ചിത്രം വരയ്ക്കാൻ ആവശ്യപ്പെട്ടപ്പോൾ കുട്ടികൾ ക്യാൻവാസിൽ പകർത്തിയത് വാട്ടർ മെട്രോ, ആശുപത്രികൾ, സ്കൂളുകൾ, റോഡുകൾ, മതസൗഹാർദ്ദം തുടങ്ങിയവ. യു പി ഹൈസ്‌കൂൾ വിഭാഗങ്ങളിൽ നിന്നായി 33 വിദ്യാർഥികൾ പങ്കെടുത്തു.

മൂല്യനിർണയത്തിന് ശേഷം തെരഞ്ഞെടുക്കുന്ന വിജയികൾക്കുള്ള സമ്മാനം നവകേരള സദസ്സ് വേദിയിൽ വെച്ച് നൽകും. ഡയറ്റ് കണ്ണൂർ സീനിയർ ലക്ചറർ ഡോ കെ പി രാജേഷ് അധ്യക്ഷത വഹിച്ചു. റിട്ട. പ്രിൻസിപ്പൽ പി ഒ മുരളീധരൻ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/162749/childrens-drawing-skill)