---
title: "റബറിന്റെ തറവില 250 രൂപയാക്കി വർദ്ധിപ്പിക്കണം: വിജയ റബർ കർഷകസംഘം"
english_title: "Adakkathod"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/162761/adakkathod"
published_at: "2023-11-16T18:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65561405d64ba_IMG-20231116-WA0030.jpg"
keywords: []
---

# റബറിന്റെ തറവില 250 രൂപയാക്കി വർദ്ധിപ്പിക്കണം: വിജയ റബർ കർഷകസംഘം

> **Lead Summary:** **അടക്കാത്തോട്**: റബറിന്റെ തറവില 250 രുപയാക്കി വർദ്ധിപ്പിക്കണമെന്ന് അടക്കാത്തോട് വിജയ റബർ കർഷകസംഘം വാർഷിക സമ്മേളനം സർക്കാരിനോട് ആവശ്യപ്പെട്ടു. റബർ കർഷകർക്കുള്ള വിലസ്ഥിരതാ ഫണ്ട് യഥാസമയം വിതരണം നടത്തണമെന്നും വാർഷിക സമ്മേളനം ആവശ്യപ്പെട്ടു. അടക്കാത്തോട് വിജയ റബർ കർഷക സംഘം വാർഷിക സമ്മേളനം അടക്കാത്തോട് ക്ഷീരോൽപാദക സഹകരണ സംഘം ഹാളിൽ നടത്തി.

## Article Content

**അടക്കാത്തോട്**: റബറിന്റെ തറവില 250 രുപയാക്കി വർദ്ധിപ്പിക്കണമെന്ന് അടക്കാത്തോട് വിജയ റബർ കർഷകസംഘം വാർഷിക സമ്മേളനം സർക്കാരിനോട് ആവശ്യപ്പെട്ടു. റബർ കർഷകർക്കുള്ള വിലസ്ഥിരതാ ഫണ്ട് യഥാസമയം വിതരണം നടത്തണമെന്നും വാർഷിക സമ്മേളനം ആവശ്യപ്പെട്ടു. അടക്കാത്തോട് വിജയ റബർ കർഷക സംഘം വാർഷിക സമ്മേളനം അടക്കാത്തോട് ക്ഷീരോൽപാദക സഹകരണ സംഘം ഹാളിൽ നടത്തി.

സംഘം പ്രസിഡണ്ട് അലക്സാണ്ടർ കുഴിമണ്ണിൽ അധ്യക്ഷത  വഹിച്ചു. റബർ ബോർഡ് അസിസ്റ്റൻ്റ് ഡവലപ്പ്മെൻ്റ് ഓഫീസർ കെ.ജയകൃഷ്ണൻ ഉൽഘാടനം നടത്തി. റബർ കൃഷി ആദായകരമാക്കുന്നതിനുള്ള പദ്ധതികൾ നടപ്പാക്കണമെന്നും, ആദായകരമായ റബർ കൃഷി പ്രോൽസാഹിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. റബർ ബോർഡ് ഫീൽഡ് ഓഫീസർ സിബി മാത്യു മുഖ്യ പ്രഭാഷണം നടത്തി. വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. കെ.എം.അലിക്കുട്ടി സ്വാഗതവും , ജോർജ്കുട്ടി താന്നിവേലിൽ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/162761/adakkathod)