---
title: "ദേശീയ ഉപഭോക്തൃദിനം; വിവിധ മത്സരങ്ങള്‍ സംഘടിപ്പിക്കും"
english_title: "National Consumer Day; Various competitions will be organized"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/16277/national-consumer-day-various-competitions-will-be-organized"
published_at: "2021-12-16T07:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61baa14a8bd20_images - 2021-12-16T074521.912.jpeg"
keywords: []
---

# ദേശീയ ഉപഭോക്തൃദിനം; വിവിധ മത്സരങ്ങള്‍ സംഘടിപ്പിക്കും

> **Lead Summary:** കണ്ണൂര്‍ :ദേശീയ ഉപഭോക്തൃദിനാചരണത്തോടനുബന്ധിച്ച് സിവില്‍ സപ്ലൈസ് വകുപ്പ് വിദ്യാര്‍ഥികള്‍ക്കായി ചിത്രരചന, ഫോട്ടോഗ്രാഫി മത്സരം നടത്തുന്നു.

## Article Content

കണ്ണൂര്‍ :ദേശീയ ഉപഭോക്തൃദിനാചരണത്തോടനുബന്ധിച്ച് സിവില്‍ സപ്ലൈസ് വകുപ്പ് വിദ്യാര്‍ഥികള്‍ക്കായി ചിത്രരചന, ഫോട്ടോഗ്രാഫി മത്സരം നടത്തുന്നു.

ഡിസംബര്‍ 18 ശനിയാഴ്ച രാവിലെ 10 മണിക്ക് ജിവിഎച്ച്എസ് സ്‌പോര്‍ട്‌സ് സ്‌കൂളില്‍ മത്സരം നടക്കും. ഹൈസ്‌കൂള്‍ പ്ലസ് ടു വിദ്യാര്‍ഥികള്‍ക്കായി ഉണരൂ ഉപഭോക്താവെ ഉണരൂ എന്ന വിഷയത്തില്‍ ജലച്ചായ ചിത്രരചാനാ മത്സരവും, കോളേജ് വിദ്യാര്‍ഥികള്‍ക്കായി ഹരിത ഉപഭോഗം-പ്ലാസ്റ്റിക് മലിനീകരണം എന്ന വിഷയത്തില്‍ മൊബൈല്‍ ഓണ്‍ലൈന്‍ മത്സരവുമാണ് സംഘടിപ്പിക്കുന്നത്.

ചിത്രരചനാ മത്സരത്തില്‍ പങ്കെടുക്കാന്‍ 0497 2700552, 9446345314, 9447738759 രജിസ്റ്റര്‍ ചെയ്യണം. മൊബൈല്‍-ഓണ്‍ലൈന്‍ ഫോട്ടോഗ്രാഫി മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ ഡിസംബര്‍ 18ന് രാവിലെ 10 മണിക്കും ഒരു മണിക്കും ഇടയിലുള്ള സമയത്തും എടുത്ത എഡിറ്റ് ചെയ്യാത്ത ജെപിജി ഫോര്‍മാറ്റിലുള്ള ഫോട്ടോകള്‍, ഡോക്യുമെന്റ്(പിഡിഎഫ്) ആയി 9495650050, 9496177298 എന്ന നമ്പറിലും വാട്‌സാപ് ചെയ്യണം. ഡിസംബര്‍ 22ന് വൈകിട്ട് അഞ്ച് മുതല്‍ ആറ് വരെ താലൂക്ക് തലത്തില്‍ ഉപഭോക്താക്കള്‍ക്കായി കണ്‍സ്യൂമര്‍ അവര്‍ എന്ന പരിപാടിയും സംഘടിപ്പിക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/16277/national-consumer-day-various-competitions-will-be-organized)