---
title: "സൈക്യാട്രിക് സോഷ്യല്‍ വര്‍ക്കര്‍ നിയമനം"
english_title: "Psychiatric social worker"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/16285/psychiatric-social-worker"
published_at: "2021-12-16T08:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61baaf3333d1c_images - 2021-12-16T084448.978.jpeg"
keywords: []
---

# സൈക്യാട്രിക് സോഷ്യല്‍ വര്‍ക്കര്‍ നിയമനം

> **Lead Summary:** കണ്ണൂര്‍ :ജില്ലാ ആശുപത്രിയുടെ അധീനതയിലുള്ള ജില്ലാ മാനസികാരോഗ്യം പദ്ധതിയില്‍ സൈക്യാട്രിക് സോഷ്യല്‍ വര്‍ക്കര്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നു.

## Article Content

കണ്ണൂര്‍ :ജില്ലാ ആശുപത്രിയുടെ അധീനതയിലുള്ള ജില്ലാ മാനസികാരോഗ്യം പദ്ധതിയില്‍ സൈക്യാട്രിക് സോഷ്യല്‍ വര്‍ക്കര്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നു.

എം ഫില്‍ ഇന്‍ സൈക്യാട്രിക് സോഷ്യല്‍ വര്‍ക്ക്/ എം എ സോഷ്യോളജി അല്ലെങ്കില്‍ എം എ സൈക്കോളജി വിത്ത് ഡിപ്ലോമ ഇന്‍ സൈക്യാട്രിക് സോഷ്യല്‍ വര്‍ക്ക്/എം എസ് ഡബ്ല്യു വിത്ത് ഡിപ്ലോമ ഇന്‍ സൈക്യാട്രിക് സോഷ്യല്‍ വര്‍ക്ക്/മെഡിക്കല്‍ എജുക്കേഷന്‍ ഡയറക്ടറില്‍ നിന്നും ലഭിച്ച പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ സൈക്യാട്രിക് സോഷ്യല്‍ വര്‍ക്ക് സര്‍ട്ടിഫിക്കറ്റ് എന്നിവയാണ് യോഗ്യത.

യോഗ്യരായവര്‍ ഡിസംബര്‍ 23ന് രാവിലെ 11 മണിക്ക് ജില്ലാ ആശുപത്രി സൂപ്രണ്ടിന്റെ ചേമ്പറില്‍ നടക്കുന്ന വാക്ക് ഇന്റര്‍വ്യൂവിന് പങ്കെടുക്കണം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/16285/psychiatric-social-worker)