---
title: "പ്ലസ് വണ്‍ സ്‌കൂള്‍, കോംബിനേഷന്‍ മാറ്റത്തിന് ഇന്നുകൂടി അപേക്ഷിക്കാം"
english_title: "Plus one school change"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/16292/plus-one-school-change"
published_at: "2021-12-16T09:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61babe8756cb5_images - 2021-12-16T095014.731.jpeg"
keywords: []
---

# പ്ലസ് വണ്‍ സ്‌കൂള്‍, കോംബിനേഷന്‍ മാറ്റത്തിന് ഇന്നുകൂടി അപേക്ഷിക്കാം

> **Lead Summary:** തിരുവനന്തപുരം: പ്ലസ് വണ്‍ സ്‌കൂള്‍, കോംബിനേഷന്‍ മാറ്റത്തിന് ഇന്നുകൂടി അപേക്ഷിക്കാം. ഇന്ന് വൈകീട്ട് നാലുമണി വരെയാണ് അപേക്ഷിക്കാനാകുക.26,828 സീറ്റുകളാണ് ഒഴിവുള്ളത്.

## Article Content

തിരുവനന്തപുരം: പ്ലസ് വണ്‍ സ്‌കൂള്‍, കോംബിനേഷന്‍ മാറ്റത്തിന് ഇന്നുകൂടി അപേക്ഷിക്കാം. ഇന്ന് വൈകീട്ട് നാലുമണി വരെയാണ് അപേക്ഷിക്കാനാകുക.26,828 സീറ്റുകളാണ് ഒഴിവുള്ളത്.

പത്തനംതിട്ട ( 3029), ആലപ്പുഴ ( 2598), എറണാകുളം (2504) ജില്ലകളിലാണ് കൂടുതല്‍ സീറ്റുകള്‍ ഒഴിവുള്ളത്. മൂന്നാം സപ്ലിമെന്ററി അലോട്ട്‌മെന്റ് 20 ന് പ്രസിദ്ധീകരിക്കും.

ഇതുവരെ പ്രവേശനം ലഭിക്കാത്തവര്‍ക്ക് 20 ന് രാവിലെ 10 മുതല്‍ അപേക്ഷ നല്‍കാം. പുതുതായി അപേക്ഷ നല്‍കാനും അവസരം ഉണ്ടാകും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/16292/plus-one-school-change)