---
title: "ഇരിട്ടിയിൽ ബസ്സപകടം: ബസ് കാത്തിരിപ്പ് കേന്ദ്രം തകർന്നു "
english_title: "Iritty"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/162953/iritty"
published_at: "2023-11-17T12:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/655710608b649_Picsart_23-11-17_12-28-06-384.jpg"
keywords: []
---

# ഇരിട്ടിയിൽ ബസ്സപകടം: ബസ് കാത്തിരിപ്പ് കേന്ദ്രം തകർന്നു 

> **Lead Summary:** **ഇരിട്ടി**: ഇരിട്ടി - കൂട്ടുപുഴ റോഡിൽ ബെൻഹിൽ സ്‌കൂളിന് മുൻവശം നിയന്ത്രണം വിട്ട ടൂറിസ്റ്റ് ബസ് ബസ് കാത്തിരിപ്പ് കേന്ദ്രം ഇടിച്ചു തകർത്തു. അപകട ദൃശ്യം ഭീകരമാണെങ്കിലും ആർക്കും പരിക്കില്ല.

## Article Content

**ഇരിട്ടി**: ഇരിട്ടി - കൂട്ടുപുഴ റോഡിൽ ബെൻഹിൽ സ്‌കൂളിന് മുൻവശം നിയന്ത്രണം വിട്ട ടൂറിസ്റ്റ് ബസ് ബസ് കാത്തിരിപ്പ് കേന്ദ്രം ഇടിച്ചു തകർത്തു. അപകട ദൃശ്യം ഭീകരമാണെങ്കിലും ആർക്കും പരിക്കില്ല.

ബംഗളൂരുവിൽ നിന്നും കണ്ണൂരിലേക്ക് വരികയായിരുന്ന അശോകാ ട്രാവൽസിന്റെ ബസ്സാണ് വെള്ളിയാഴ്ച പുലർച്ചെ അഞ്ചേകാലോടെ അപകടത്തിൽ പെട്ടത്. ബെൻഹിൽ സ്‌കൂളിന് മുൻവശത്തെ ബസ് കാത്തിരിപ്പു കേന്ദ്രം ഇടിച്ചു തകർത്ത ബസ്സ് സോളാർ വിലക്ക് തൂണും ജൽ ജീവൻ പദ്ധതിയുടെ നിർമ്മാണ പ്രവർത്തിക്കായി റോഡരികിലിട്ട നിരവധി പൈപ്പുകളും തകർത്തു.

വെയിറ്റിങ് ഷെഡ്ഡും ബസ്സിന്റെ മുൻഭാഗവും പൂർണ്ണമായും തർന്നെങ്കിലും യാത്രക്കാർക്ക് ആർക്കും പരിക്കില്ല. ഇരുപതോളം യാത്രക്കാരാണ് ബസ്സിൽ ഉണ്ടായിരുന്നത്. ബസ്സിന്റെ മുൻഭാഗത്തെ ചില്ല് തെറിച്ച് ഡ്രൈവർക്കു നിസ്സാര പരിക്കേറ്റു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/162953/iritty)