---
title: "ഇരിട്ടി ജ്വല്ലറിയിൽ സ്വർണ്ണക്കവർച്ച നടത്തിയ യുവാവിനെ തമിഴ്നാട്ടിൽ വച്ച് പിടികൂടി"
english_title: "Iritty"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/162973/iritty"
published_at: "2023-11-17T13:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65571b2e79dcb_Picsart_23-11-17_13-13-55-739.jpg"
keywords: []
---

# ഇരിട്ടി ജ്വല്ലറിയിൽ സ്വർണ്ണക്കവർച്ച നടത്തിയ യുവാവിനെ തമിഴ്നാട്ടിൽ വച്ച് പിടികൂടി

> **Lead Summary:** **ഇരിട്ടി**: ഇരിട്ടി ടൗണിലെ വിവ ജ്വല്ലറിയിൽ സ്വർണ്ണക്കവർച്ച നടത്തിയ തമിഴ്നാട് കൃഷ്ണഗിരി സ്വദേശി മസ്റപ്പാസിനെ തമിഴ്നാട്ടിൽ വച്ച് പിടികൂടിയത്. ഇരിട്ടി എസ് എച്ച് ഒ കെ.ജെ വിനോയിയും എസ്.ഐ വിപിന്റെയും നേതൃത്വത്തിൽ സ്ക്വാഡംഗങ്ങളായ എസ് ഐ നാസർ പൊയിലൻ സിവിൽ പോലീസ് ഓഫീസർമാരായ ഇരിട്ടി സ്റ്റേഷനിലെ ഷിജോയ്, പ്രകാശൻ, പ്രവീൺ, ആറളം സ്റ്റേഷനിലെ ജയദേവൻ എന്നിവർ ചേർന്ന് പ്രതിയെ കൃഷ്ണഗിരിയിലെ ജയദേവി എന്ന സ്ഥലത്ത് വെച്ച് അറസ്റ്റ് ചെയ്തു.

## Article Content

**ഇരിട്ടി**: ഇരിട്ടി ടൗണിലെ വിവ ജ്വല്ലറിയിൽ സ്വർണ്ണക്കവർച്ച നടത്തിയ തമിഴ്നാട് കൃഷ്ണഗിരി സ്വദേശി മസ്റപ്പാസിനെ തമിഴ്നാട്ടിൽ വച്ച് പിടികൂടിയത്. ഇരിട്ടി എസ് എച്ച് ഒ കെ.ജെ വിനോയിയും എസ്.ഐ വിപിന്റെയും നേതൃത്വത്തിൽ സ്ക്വാഡംഗങ്ങളായ എസ് ഐ നാസർ പൊയിലൻ സിവിൽ പോലീസ് ഓഫീസർമാരായ ഇരിട്ടി സ്റ്റേഷനിലെ ഷിജോയ്, പ്രകാശൻ, പ്രവീൺ, ആറളം സ്റ്റേഷനിലെ ജയദേവൻ എന്നിവർ ചേർന്ന് പ്രതിയെ കൃഷ്ണഗിരിയിലെ ജയദേവി എന്ന സ്ഥലത്ത് വെച്ച് അറസ്റ്റ് ചെയ്തു.

പ്രതികൾ കൃത്യത്തിന് ഉപയോഗിച്ച ബൈക്കും കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ 8 ന് വൈകുന്നേരമായിരുന്നു കേസിനാസ്പദമായ സംഭവം. അന്ന് തന്നെ പുൽപ്പള്ളിയിലെ കടയിൽ കയറി കച്ചവടക്കാരനെ തലക്കടിച്ച് ബോധം കെടുത്തിയ ശേഷം 50000 രൂപ കവരുകയും എടുരിലെ ആനി ജ്വല്ലറിയിലും ശ്രമം നടത്തിയിരുന്നു.

പിടിക്കപ്പെട്ട പ്രതി അന്തർ സംസ്ഥാന   മോഷണ കേസിലെ പ്രതികളാണ്. മൈസൂരിലെ കവർച്ച കേസുമായി ജയിലിൽ കഴിഞ്ഞിട്ടുണ്ട്. ബൈക്കിൽ സഞ്ചരിച്ച് കളവ് നടത്തുകയാണ് പ്രതികളുടെ പതിവ്. കേസിലെ മറ്റൊരുപ്രതിയെ കൂടികിട്ടാനുണ്ട്. കസ്റ്റഡിയിൽ ആയ പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/162973/iritty)