---
title: "കേരളത്തിലെ മാവോയിസ്റ്റ് ഏറ്റുമുട്ടൽ:  പരിശോധന കർശനമാക്കാൻ തമിഴ്നാട് "
english_title: "Maoist"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/162996/maoist"
published_at: "2023-11-17T14:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65572dcb79ad4_download_-_2023-10-12T110647.565.jpeg"
keywords: []
---

# കേരളത്തിലെ മാവോയിസ്റ്റ് ഏറ്റുമുട്ടൽ:  പരിശോധന കർശനമാക്കാൻ തമിഴ്നാട് 

> **Lead Summary:** **ചെന്നൈ**: കേരളത്തിലെ മാവോയിസ്റ്റ് ഏറ്റുമുട്ടലിന്റെ പശ്ചാത്തലത്തിൽ സുരക്ഷ പരിശോധനകൾ കർശനമാക്കാനൊരുങ്ങി തമിഴ്നാട്. കോയമ്പത്തൂരിൽ ചേർന്ന ഉന്നതതല യോ​ഗത്തിലാണ് തീരുമാനം. 14 അതിർത്തി ചെക് പോസ്റ്റുകളിൽ പരിശോധന കർശനമാക്കി. 160 പോലീസുകാരെ കൂടി ഇവിടങ്ങളിൽ വിന്യസിച്ചു.

## Article Content

**ചെന്നൈ**: കേരളത്തിലെ മാവോയിസ്റ്റ് ഏറ്റുമുട്ടലിന്റെ പശ്ചാത്തലത്തിൽ സുരക്ഷ പരിശോധനകൾ കർശനമാക്കാനൊരുങ്ങി തമിഴ്നാട്. കോയമ്പത്തൂരിൽ ചേർന്ന ഉന്നതതല യോ​ഗത്തിലാണ് തീരുമാനം. 14 അതിർത്തി ചെക് പോസ്റ്റുകളിൽ പരിശോധന കർശനമാക്കി. 160 പോലീസുകാരെ കൂടി ഇവിടങ്ങളിൽ വിന്യസിച്ചു.

കേരളത്തിൽ നിന്ന് വരുന്ന വാഹനങ്ങൾ പരിശോധിക്കുമെന്ന്  അധികൃതർ അറിയിച്ചു. കേരളത്തിലുണ്ടായ മാവോയിസ്റ്റ് ഏറ്റുമുട്ടലിൽ പരിക്കേറ്റവർ തമിഴ്നാട്ടിലേക്ക് കടക്കാൻ സാധ്യത ഉള്ളതിനാൽ ജാഗ്രത ശക്തമാക്കുമെന്നും അറിയിപ്പിലുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/162996/maoist)