---
title: "നവ കേരള സദസിന്റെ ഭാഗമായി തളിപ്പറമ്പ് നഗരത്തിൽ സ്ഥാപിച്ച പ്രചരണ ശിൽപ്പങ്ങൾ അനാച്ഛാദനം ചെയ്തു"
english_title: " Thaliparamaba"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/162997/thaliparamaba"
published_at: "2023-11-17T14:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65572e359cf0f_IMG-20231117-WA0020.jpg"
keywords: []
---

# നവ കേരള സദസിന്റെ ഭാഗമായി തളിപ്പറമ്പ് നഗരത്തിൽ സ്ഥാപിച്ച പ്രചരണ ശിൽപ്പങ്ങൾ അനാച്ഛാദനം ചെയ്തു

> **Lead Summary:**  **തളിപ്പറമ്പ്**: തളിപ്പറമ്പ് മണ്ഡലം നവകേരള സദസ്സിന്റെ ഭാഗമായി നഗരത്തിൽ സ്ഥാപിച്ച പ്രചരണ ശിൽപ്പങ്ങൾ അനാച്ഛാദനം ചെയ്തു. എം എൽ എ എം വിജിൻ ഉദ്ഘാടനം ചെയ്തു.

## Article Content

 **തളിപ്പറമ്പ്**: തളിപ്പറമ്പ് മണ്ഡലം നവകേരള സദസ്സിന്റെ ഭാഗമായി നഗരത്തിൽ സ്ഥാപിച്ച പ്രചരണ ശിൽപ്പങ്ങൾ അനാച്ഛാദനം ചെയ്തു. എം എൽ എ എം വിജിൻ ഉദ്ഘാടനം ചെയ്തു.

നവംബർ 20 ന് വൈകീട്ട് 3 മണിക്ക് തളിപ്പറമ്പ് ഉണ്ടപ്പറമ്പ് മൈതാനിയിലാണ് നവ കേരള സദസ്സ് നടക്കുന്നത്. ഇതിന്റെ പ്രചരണത്തിന്റെ ഭാഗമായാണ് നഗരത്തിൽ പ്രശസ്ത ശിൽപ്പി ഉണ്ണി കാനായി നിർമ്മിച്ച ശ്രീനാരായണ ഗുരുവിന്റെയും നങ്ങേലിയുടെയും ശില്പങ്ങൾ സ്ഥാപിച്ചത്.

കെ സന്തോഷ് അധ്യക്ഷത വഹിച്ചു. ടി ബാലകൃഷ്ണൻ, കെ കൃഷ്ണൻ, കെ ഗണേശൻ, ഷിബിൻ കാനായി, പ്രജീഷ് ബാബു തുടങ്ങിയവർ സംബന്ധിച്ചു. തുടർന്ന് ഫ്ലാഷ് മോബും അരങ്ങേറി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/162997/thaliparamaba)