---
title: "തുടർച്ചയായി നടക്കുന്ന കർഷക ആത്മഹത്യകൾ ഭരണകൂട കൊലപാതകം; വിപിൻ ജോസഫ്"
english_title: "Vipin joseph"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/163044/vipin-joseph"
published_at: "2023-11-17T17:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65575b31ed7df_Screenshot_2023-11-17-17-50-42-50_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# തുടർച്ചയായി നടക്കുന്ന കർഷക ആത്മഹത്യകൾ ഭരണകൂട കൊലപാതകം; വിപിൻ ജോസഫ്

> **Lead Summary:** **കേളകം**: സംസ്ഥാനത്ത് തുടർച്ചയായി നടക്കുന്ന കർഷക ആത്മഹത്യകൾ ഭരണകൂട കൊലപാതകങ്ങളാണെന്ന് യൂത്ത് കോൺഗ്രസ് ജില്ല ജനറൽ സെക്രട്ടറി വിപിൻ ജോസഫ്. കടബാധ്യത, ഒറ്റപ്പട്ട സംഭവം എന്നിങ്ങനെയുള്ള സ്ഥിരം ശീർഷകങ്ങളോടെ ഇവയെ ഒറ്റപ്പെടുത്താൻ ഭരണാധികാരികൾ തുനിയരുത്.

## Article Content

**കേളകം**: സംസ്ഥാനത്ത് തുടർച്ചയായി നടക്കുന്ന കർഷക ആത്മഹത്യകൾ ഭരണകൂട കൊലപാതകങ്ങളാണെന്ന് യൂത്ത് കോൺഗ്രസ് ജില്ല ജനറൽ സെക്രട്ടറി വിപിൻ ജോസഫ്. കടബാധ്യത, ഒറ്റപ്പട്ട സംഭവം എന്നിങ്ങനെയുള്ള സ്ഥിരം ശീർഷകങ്ങളോടെ ഇവയെ ഒറ്റപ്പെടുത്താൻ ഭരണാധികാരികൾ തുനിയരുത്.

മാസങ്ങളായി മുടങ്ങിക്കിടക്കുന്ന ക്ഷേമ പെൻഷൻ, പാവപ്പെടവനെ കബളിപ്പിക്കുന്ന ലൈഫ് മിഷൻ പദ്ധതി, അനിയന്ത്രിതമായി തുടർന്ന് കൊണ്ടിരിക്കുന്ന വിലവർദ്ധന, കർഷകന്റെ ജീവനും സ്വത്തിനും സംരക്ഷണം ലഭിക്കാത്ത സ്ഥിതിയിലുള്ള വന്യമൃഗ ശല്യം എന്നിങ്ങനെയുള്ള സാമൂഹിക പ്രശ്നങ്ങൾ വഴി സാമൂഹിക ജീവിതം അങ്ങേയറ്റം ദുരന്തം ആയിരിക്കുകയാണ് എന്ന് അദ്ദേഹം പറഞ്ഞു.

മുടങ്ങിക്കിടക്കുന്ന ക്ഷേമ പെൻഷൻ ഉടൻ പുനസ്ഥാപിക്കുകയും, വന്യമൃഗ ശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്നും അദ്ദേഹം ആവിശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/163044/vipin-joseph)