---
title: "വിദ്യാഭ്യാസ സെമിനാർ സംഘടിപ്പിച്ചു"
english_title: "Peravoor"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/163046/peravoor"
published_at: "2023-11-17T18:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/655766af37a58_IMG-20231117-WA0175.jpg"
keywords: []
---

# വിദ്യാഭ്യാസ സെമിനാർ സംഘടിപ്പിച്ചു

> **Lead Summary:** കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് പേരാവൂർ മേഖല മലബാർ ബിഎഡ് കോളേജ് എന്നിവർ സംയുക്തമായി ഉന്നത വിദ്യാഭ്യാസ മേഖല പുനസംഘടന പരിമിതകൾ സാധ്യതകൾ എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് സംഘടിപ്പിക്കുന്ന പുത്തനിന്ത്യ പണിയുവാൻ ശാസ്ത്ര ബോധം പുലരണം എന്ന ക്യാമ്പയിനിന്റെ ഭാഗമായാണ് സെമിനാർ.

## Article Content

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് പേരാവൂർ മേഖല മലബാർ ബിഎഡ് കോളേജ് എന്നിവർ സംയുക്തമായി ഉന്നത വിദ്യാഭ്യാസ മേഖല പുനസംഘടന പരിമിതകൾ സാധ്യതകൾ എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് സംഘടിപ്പിക്കുന്ന പുത്തനിന്ത്യ പണിയുവാൻ ശാസ്ത്ര ബോധം പുലരണം എന്ന ക്യാമ്പയിനിന്റെ ഭാഗമായാണ് സെമിനാർ.

സംസ്ഥാന കരിക്കുലം കമ്മറ്റി അംഗവും മട്ടന്നൂർ പി.ആർ എൻ.എസ് എസ് കോളേജ് അസോസിയേറ്റ് പ്രഫസറുമായ ഡോ.സി. പത്മനാഭൻ അധ്യക്ഷത വഹിച്ചു. കോളേജ് പ്രിൻസിപ്പൽ ഇന്ദു മാത്യു മോഡറേറ്റർ ആയി. അഷ്ന ബേബി സ്വാഗതവും, കെ വിനോദ് കുമാർ എം.വി.മുരളീധരൻ, വി.വി. വത്സല എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/163046/peravoor)