---
title: "ഫാദർ മനോജ് ഒറ്റപ്ലാക്കലിന്റെ ജീവചരിത്രം 'താലന്ത്' ൻ്റെ കേരളത്തിലെ പ്രകാശന ചടങ്ങ് 19 ന് തലശ്ശേരിയിൽ"
english_title: "Thalassery "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/163049/thalassery"
published_at: "2023-11-17T18:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/655764716f965_Picsart_23-11-17_18-32-11-082.jpg"
keywords: []
---

# ഫാദർ മനോജ് ഒറ്റപ്ലാക്കലിന്റെ ജീവചരിത്രം 'താലന്ത്' ൻ്റെ കേരളത്തിലെ പ്രകാശന ചടങ്ങ് 19 ന് തലശ്ശേരിയിൽ

> **Lead Summary:**  **തലശ്ശേരി**: മണ്മറഞ്ഞ ജനപ്രിയനായ ഫാദർ മനോജ് ഒറ്റപ്ലാക്കലിന്റെ ജീവചരിത്രം 'താലന്ത്' ൻ്റെ കേരളത്തിലെ പ്രകാശന ചടങ്ങ് 19 ന് തലശ്ശേരി സാൻ ജോസ് മെട്രോപൊളിറ്റൻ സ്കൂളിൽ വച്ച് നടക്കും. ഫാദർ മനോജ് ഒറ്റപ്ലാക്കലിന്റെ ബാല്യകാല സുഹൃത്തും പ്രശസ്ത എഴുത്തുകാരിയുമായ ഹണി ഭാസ്കരനാണ് 'താലന്ത്' രചിച്ചിട്ടുള്ളത്. കൈരളി ബുക്‌സാണ് പ്രസാധകർ.

## Article Content

 **തലശ്ശേരി**: മണ്മറഞ്ഞ ജനപ്രിയനായ ഫാദർ മനോജ് ഒറ്റപ്ലാക്കലിന്റെ ജീവചരിത്രം 'താലന്ത്' ൻ്റെ കേരളത്തിലെ പ്രകാശന ചടങ്ങ് 19 ന് തലശ്ശേരി സാൻ ജോസ് മെട്രോപൊളിറ്റൻ സ്കൂളിൽ വച്ച് നടക്കും. ഫാദർ മനോജ് ഒറ്റപ്ലാക്കലിന്റെ ബാല്യകാല സുഹൃത്തും പ്രശസ്ത എഴുത്തുകാരിയുമായ ഹണി ഭാസ്കരനാണ് 'താലന്ത്' രചിച്ചിട്ടുള്ളത്. കൈരളി ബുക്‌സാണ് പ്രസാധകർ.

പുസ്തക പ്രകാശനവുമായി ബന്ധപ്പെട്ട് ഇരിട്ടിയിൽ വച്ച് നടന്ന പത്രസമ്മേളനത്തിൽ ഹണി ഭാസ്കരൻ സംസാരിച്ചു. ഫാദർ  മനോജ് ഒറ്റപ്ലാക്കലിന്റെ സഹപാഠികളുടെ കൂട്ടായ്മയായ 'നെല്ലിക്ക' യാണ് കേരളത്തിലെ പ്രകാശനം സംഘടിപ്പിക്കുന്നത്. പ്രമുഖ എഴുത്തുകാരൻ ബെന്യാമിൻ പുസ്തകത്തിന്റെ പ്രകാശനം നിർവഹിക്കും.  ഫാദർ മനോജ് ഒറ്റപ്ലാക്കലിന്റെ മാതാപിതാക്കൾ പുസ്തകം ഏറ്റുവാങ്ങും.

ആർ. രാജശ്രീ, സന്തോഷ്‌ കീഴാറ്റൂർ, പി. കെ. അനിൽ കുമാർ, അഡ്വ. ആയിഷ സക്കീർ ഹുസൈൻ, ലിജീഷ് കുമാർ, ശൈലൻ തുടങ്ങി കലാ സാംസ്‌കാരിക മേഖലകളിലെ പ്രമുഖർ പങ്കെടുക്കും. പുസ്തക പ്രകാശനത്തോടൊപ്പം ഫാദർ മനോജ്‌ വരച്ച ചിത്രങ്ങളുടെ പ്രദർശനവും, കെരളത്തിലെ മറ്റ് ചിത്രകാരന്മാരുടെ ചിത്രങ്ങളുടെ പ്രദർശനവും ഉണ്ടായിരിക്കും. കൂടാതെ നവംബർ 11 ന് എടൂരിൽ വച്ച് നടന്ന ഫാദർ മനോജ് ഒറ്റപ്ലാക്കൽ മെമ്മോറിയൽ ജലഛായ ചിത്രരചനാ മത്സരത്തിൽ വിജയികളായവർക്ക് ചടങ്ങിൽ ക്യാഷ് അവാർഡും ഫലകവും സമ്മാനിക്കും.

> സമ്മാനാർഹമായ ചിത്രങ്ങളുടെ പ്രദർശനവും ഉണ്ടായിരിക്കും. നവംബർ 5 ന് ഷാർജ ഇന്റർനാഷണൽ ബുക്ക്‌ ഫെയറിന്റെ റൈറ്റെഴ്സ് ഫോറത്തിൽ വച്ച് പുസ്തകത്തിന്റെ ഔപചാരിക പ്രകാശനം നടന്നിരുന്നു. മുൻ ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. കെ ടി ജലീലിൽ നിന്നും "താലന്ത്" ഏറ്റുവാങ്ങിയത് ഫാദർ മനോജിന്റെ സഹോദരനും വൈദീകനുമായ ജോജേഷ് പോൾ ആയിരുന്നു. പുസ്തകത്തിന് വലിയ സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

കേരളത്തിലെ പ്രകാശനം നടക്കുന്നതിനുമുന്നേ തന്നെ 'താലന്ത്' ഒന്നാം എഡിഷൻ മുഴുവനായും വിറ്റഴിഞ്ഞിരുന്നു. രണ്ടാം എഡിഷൻ പ്രകാശനമാണ് തലശ്ശേരിയിൽ നവംബർ 19 ന് നടക്കുക. ഇരിട്ടിയിൽ നടന്ന പത്ര സമ്മേളനത്തിൽ ഹണി ഭാസ്കരനെ കൂടാതെ അരുൺ സിറിയക്, സുഗീത് എം ആർ എന്നിവരും പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/163049/thalassery)