---
title: "കണ്ണൂർ റവന്യൂ ജില്ലാശാസ്‌ത്രോത്സവത്തിന് തളിപ്പറമ്പ് മുത്തേടത്ത് സ്കൂളിൽ തുടക്കമായി"
english_title: "Thaliparamba"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/163080/thaliparamba"
published_at: "2023-11-17T20:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65577e9dd1386_Screenshot_2023-11-17-20-21-02-41_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# കണ്ണൂർ റവന്യൂ ജില്ലാശാസ്‌ത്രോത്സവത്തിന് തളിപ്പറമ്പ് മുത്തേടത്ത് സ്കൂളിൽ തുടക്കമായി

> **Lead Summary:** **കണ്ണൂർ**: റവന്യൂ ജില്ലാശാസ്‌ത്രോത്സവത്തിന് തളിപ്പറമ്പ് മുത്തേടത്ത് സ്കൂളിൽ തുടക്കമായി. അഡ്വ സജീവ് ജോസഫ് എം എൽ എ ഉദ്ഘാടനം ചെയ്തു. കുട്ടികളിൽ ശാസ്ത്ര ബോധവും യുക്തിചിന്തയും വളർത്തുന്നതിനും പഠനപ്രവർത്തനങ്ങൾ പ്രായോഗിക തലത്തിൽ അവതരിപ്പിക്കുന്നതിനുമുള്ള വിദ്യാർത്ഥികളുടെ ഏറ്റവും വലിയ വേദിയായ ആയിരക്കണക്കിന് പ്രതിഭകൾ മാറ്റുരയ്ക്കുന്ന കണ്ണൂർ റവന്യൂ ജില്ലാ ശാസ്‌ത്രോത്സവത്തിനാണ് തളിപ്പറമ്പിൽ തുടക്കമായത്.

## Article Content

**കണ്ണൂർ**: റവന്യൂ ജില്ലാശാസ്‌ത്രോത്സവത്തിന് തളിപ്പറമ്പ് മുത്തേടത്ത് സ്കൂളിൽ തുടക്കമായി. അഡ്വ സജീവ് ജോസഫ് എം എൽ എ ഉദ്ഘാടനം ചെയ്തു. കുട്ടികളിൽ ശാസ്ത്ര ബോധവും യുക്തിചിന്തയും വളർത്തുന്നതിനും പഠനപ്രവർത്തനങ്ങൾ പ്രായോഗിക തലത്തിൽ അവതരിപ്പിക്കുന്നതിനുമുള്ള വിദ്യാർത്ഥികളുടെ ഏറ്റവും വലിയ വേദിയായ ആയിരക്കണക്കിന് പ്രതിഭകൾ മാറ്റുരയ്ക്കുന്ന കണ്ണൂർ റവന്യൂ ജില്ലാ ശാസ്‌ത്രോത്സവത്തിനാണ് തളിപ്പറമ്പിൽ തുടക്കമായത്.

ചടങ്ങിൽതളിപ്പറമ്പ് മുനിസിപ്പൽ വൈസ് ചെയർമാൻ കല്ലിങ്കിൽ പത്മനാഭൻ അധ്യക്ഷത വഹിച്ചു. കൗൺസിലർ കെ. രമേശൻ, ഹയർ സെക്കണ്ടറി കണ്ണൂർ മേഖല ഡെപ്യൂട്ടി ഡയറക്ടർ കെ.ആർ മണികണ്ഠൻ, വി എച്ച് എസ് സി അസിസ്റ്റന്റ് ഡയറക്ടർ ഇ. ആർ ഉദയകുമാരി, വിദ്യാകിരണം ജില്ല കോർഡിനേറ്റർ കെ.സി. സുധീർ, കൈറ്റ് ജില്ലാ കോഡിനേറ്റർ പി. സുപ്രിയ, ടി വി വിനോദ്, ടി. പ്രവീൺ തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/163080/thaliparamba)