---
title: "തലശേരി ഗവ. കോളേജ് കോടിയേരി സ്മാരക കോളേജ് ആയി പുനര്‍ നാമകരണം ചെയ്തു"
english_title: "Thalaseri "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/163087/thalaseri"
published_at: "2023-11-17T20:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/655781c041f17_Screenshot_2023-11-17-20-33-53-76_40deb401b9ffe8e1df2f1cc5ba480b12.jpg"
keywords: []
---

# തലശേരി ഗവ. കോളേജ് കോടിയേരി സ്മാരക കോളേജ് ആയി പുനര്‍ നാമകരണം ചെയ്തു

> **Lead Summary:** **തലശേരി**: ചൊക്ലിയിലെ തലശേരി ഗവ. കോളേജ് കോടിയേരി ബാലകൃഷ്ണന്‍ സ്മാരക ഗവ. കോളേജായി ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദു ഓണ്‍ലൈനില്‍ പ്രഖ്യാപനം നടത്തി. നിയമസഭാ സ്പീക്കര്‍ അഡ്വ. എ എന്‍ ഷംസീര്‍ അധ്യക്ഷത വഹിച്ചു.

## Article Content

**തലശേരി**: ചൊക്ലിയിലെ തലശേരി ഗവ. കോളേജ് കോടിയേരി ബാലകൃഷ്ണന്‍ സ്മാരക ഗവ. കോളേജായി ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദു ഓണ്‍ലൈനില്‍ പ്രഖ്യാപനം നടത്തി. നിയമസഭാ സ്പീക്കര്‍ അഡ്വ. എ എന്‍ ഷംസീര്‍ അധ്യക്ഷത വഹിച്ചു.

ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ, കണ്ണൂര്‍ സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ പ്രൊഫ എ സാബു എന്നിവര്‍ വിശിഷ്ടാതിഥികളായി. പാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എ ശൈലജ, തലശ്ശേരി നഗരസഭാധക്ഷ്യ കെ എം ജമുനാറാണി, ചൊക്ലി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി കെ രമ്യ, പന്ന്യന്നൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി കെ അശോകന്‍, ചൊക്ലി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം ഒ ചന്ദ്രന്‍, പ്രിന്‍സിപ്പല്‍ ഡോ. നേഹ, അസിസ്റ്റന്റ് പ്രൊഫസര്‍ കെ പി പ്രേമന്‍, പി ടി എ വൈസ് പ്രസിഡണ്ട് വൈ എം അനില്‍കുമാര്‍, കോളേജ് യൂണിയന്‍ ചെയര്‍മാന്‍ കെ അര്‍ജുന്‍, കോളേജ് ഓര്‍ഗനൈസിംഗ് കമ്മിറ്റി കണ്‍വീനര്‍ വി എ മുകുന്ദന്‍, കെ ഇ കുഞ്ഞബ്ദുള്ള, അഡ്വ.കെ സുഹൈബ് തങ്ങള്‍, ഷാനിദ് മേക്കുന്ന് തുടങ്ങിയവര്‍ പങ്കെടുത്തു.

2011-ല്‍ മണ്ഡല പുനര്‍നിര്‍ണയത്തെ തുടര്‍ന്ന് തലശ്ശേരി നിയോജകമണ്ഡലത്തില്‍ ഉള്‍പ്പെട്ടിരുന്ന ബ്രണ്ണന്‍ കോളേജ് ധര്‍മടം മണ്ഡലത്തിന്റെ ഭാഗമായി. ഇതോടെ തലശ്ശേരി മണ്ഡലത്തില്‍ സര്‍ക്കാര്‍, എയ്ഡഡ് കോളേജുകള്‍ ഇല്ലാതായി. ഇതിനു പരിഹാരമായി കോടിയേരി ബാലകൃഷ്ണന്‍ മുന്‍കൈയെടുത്ത് ചൊക്ലിയില്‍ തുടങ്ങിയതാണ് കോളേജ്. കിഫ്ബിയില്‍ നിന്ന് അനുവദിച്ച 11.2 കോടി രൂപയുടെ നിര്‍മാണപ്രവൃത്തികള്‍ പുരോഗമിക്കുന്നു. അക്കാദമിക്ക് ബ്ലോക്ക്, പെണ്‍കുട്ടികളുടെ ഹോസ്റ്റല്‍ എന്നിവയാണ് നിര്‍മിക്കുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/163087/thalaseri)