---
title: "ഒമിക്രോണ്‍;ഉന്നതതല യോഗം വിളിച്ച് ആരോഗ്യമന്ത്രി"
english_title: "Omicron discussion "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/16314/omicron-discussion"
published_at: "2021-12-16T11:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61bad69e46a65_images - 2021-12-16T113303.615.jpeg"
keywords: []
---

# ഒമിക്രോണ്‍;ഉന്നതതല യോഗം വിളിച്ച് ആരോഗ്യമന്ത്രി

> **Lead Summary:** സംസ്ഥാനത്ത് ഒമിക്രോണ്‍ രോഗബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഉന്നതതല യോഗം വിളിച്ച് ആരോഗ്യമന്ത്രി. നാല് പേര്‍ക്കാണ് ഇന്നലെ ഒമിക്രോണ്‍ സ്ഥികരീകരിച്ചത്.

## Article Content

സംസ്ഥാനത്ത് ഒമിക്രോണ്‍ രോഗബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഉന്നതതല യോഗം വിളിച്ച് ആരോഗ്യമന്ത്രി. നാല് പേര്‍ക്കാണ് ഇന്നലെ ഒമിക്രോണ്‍ സ്ഥികരീകരിച്ചത്.

ഇന്ന് രാവിലെ 11ന് ആരോഗ്യവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും ഡി എം ഒമാരും യോഗത്തില്‍ പങ്കെടുക്കുന്നത്. രോഗികളുമായി സമ്പര്‍ക്ക പട്ടികയിലുള്ളവരുടെ സാമ്പിളുകളാണ് ആരോഗ്യവകുപ്പ് പരിശോധിക്കാന്‍ തീരുമാനിച്ചത്. രോഗലക്ഷണങ്ങളുള്ളവരെയും പരിശോധിക്കും. സംസ്ഥാനത്ത് അഞ്ച് പേര്‍ക്കാണ് ഇതുവരെ ഒമിക്രോണ്‍ സ്ഥിരീകരിച്ചത്.

കേസിലെ സമ്പർക്കത്തിലുൾപ്പെടുന്നവരാണ് രണ്ട് പേർ. മറ്റ് രണ്ട് പേർ എറണാകുളം, തിരുവനന്തപുരം സ്വദേശികളാണ്. എറണാകുളം സ്വദേശി കോംഗോയിൽ നിന്നും തിരുവനന്തപുരം സ്വദേശി യുകെയിൽ നിന്നുമാണ് വന്നത്. തിരുവനന്തപുരത്ത് 22 വയസുള്ള പെൺകുട്ടിക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/16314/omicron-discussion)