---
title: "ഇന്റേണ്‍ഷിപ്പിന് അപേക്ഷിക്കാം"
english_title: "Apply now"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/163206/apply-now"
published_at: "2023-11-18T12:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65585b2a26f3c_images.png"
keywords: []
---

# ഇന്റേണ്‍ഷിപ്പിന് അപേക്ഷിക്കാം

> **Lead Summary:** പട്ടികവര്‍ഗ വിഭാഗത്തിലെ നിയമബിരുദധാരികളായ യുവതീ യുവാക്കള്‍ക്ക് ഇന്റേണ്‍ഷിപ്പ് വ്യവസ്ഥയില്‍ ജില്ലാ കോടതിയിലെ സീനിയര്‍ അഡ്വക്കേറ്റ്സ്/ ഗവണ്‍മെന്റ് പ്ലീഡര്‍ ഓഫീസ്, ഹൈക്കോടതി സീനിയര്‍ അഡ്വക്കേറ്റ്സ്/ അഡ്വക്കേറ്റ് ജനറല്‍ ഓഫീസിനു കീഴില്‍ പരിശീലനം നല്‍കുന്ന പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. പട്ടികവര്‍ഗ നൈപുണ്യ വികസനത്തിന്റെ ഭാഗമായാണിത്.

## Article Content

പട്ടികവര്‍ഗ വിഭാഗത്തിലെ നിയമബിരുദധാരികളായ യുവതീ യുവാക്കള്‍ക്ക് ഇന്റേണ്‍ഷിപ്പ് വ്യവസ്ഥയില്‍ ജില്ലാ കോടതിയിലെ സീനിയര്‍ അഡ്വക്കേറ്റ്സ്/ ഗവണ്‍മെന്റ് പ്ലീഡര്‍ ഓഫീസ്, ഹൈക്കോടതി സീനിയര്‍ അഡ്വക്കേറ്റ്സ്/ അഡ്വക്കേറ്റ് ജനറല്‍ ഓഫീസിനു കീഴില്‍ പരിശീലനം നല്‍കുന്ന പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. പട്ടികവര്‍ഗ നൈപുണ്യ വികസനത്തിന്റെ ഭാഗമായാണിത്.

പ്രതിമാസം 18,000 രൂപ ഹോണറേറിയത്തോടെ മൂന്ന് വര്‍ഷത്തേക്കാണ് കാലാവധി. അപേക്ഷകരില്‍ നിന്നും സ്‌ക്രീനിങ് ടെസ്റ്റുകള്‍ നടത്തിയായിരിക്കും തെരഞ്ഞെടുക്കുന്നത്. പ്രായപരിധി 40 വയസ്. അപേക്ഷകര്‍ ജനനതീയതി, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, ജാതി സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ പകര്‍പ്പ് സഹിതമുള്ള അപേക്ഷ നവംബര്‍ 23ന് വൈകിട്ട് അഞ്ച് മണിക്കകം കണ്ണൂര്‍ ഐ ടി ഡി പി ഓഫീസില്‍ സമര്‍പ്പിക്കണം. ഫോണ്‍: 0497 2700357. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/163206/apply-now)