---
title: "#iritty | വിജയോത്സവം സംഘടിപ്പിച്ചു "
english_title: "Iritty "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/163210/iritty"
published_at: "2023-11-18T12:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65585da01e780_IMG-20231117-WA0122.jpg"
keywords: []
---

# #iritty | വിജയോത്സവം സംഘടിപ്പിച്ചു 

> **Lead Summary:** **ഉളിക്കൽ** : വയത്തൂർ യു.പി സ്കൂളിൽ കലോത്സവ, ശാസ്ത്രമേള വിജയികളെ അനുമോദിച്ചുകൊണ്ട് വിജയോത്സവം സംഘടിപ്പിച്ചു. ഇരിക്കൂർ ഉപജില്ലാ കലോത്സവത്തിൽ എൽ പി വിഭാഗം ഒന്നാം സ്ഥാനവും, എൽ പി അറബിക് രണ്ടാം സ്ഥാനവും യു.പി സംസ്കൃതം രണ്ടാം സ്ഥാനവും യു.പി ജനറൽ മൂന്നാം സ്ഥാനവും വയത്തൂർ യു.പി സ്കൂൾ കരസ്തമാക്കി. സ്കൂൾ മാനേജർ ഫാ. ജെയ്സൺ കൂനാനിക്കൽ അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ സുജ ആഷി ഉദ്ഘാടനം ചെയ്തു. പ്രധാനധ്യാപകൻ സ്റ്റാനി കെ.എം, പി.ടി.എ പ്രസിഡന്റ് ഷൈൻ ഐ ടോം, പി.ടി.എ വൈസ് പ്രസിഡന്റ് ഷിബു ചെറിയാൻ, അധ്യാപകരായ മോളി സി ജെ, ബിന്ദുമോൾ പിവി എന്നിവർ പ്രസംഗിച്ചു. വിജയോത്സവത്തിന്റെ ഭാഗമായി വാദ്യമേളങ്ങളുടെ അകമ്പടിയോടെ ഉളിക്കൽ ടൗണിൽ റാലി സംഘടിപ്പിച്ചു. വിജയികളായ കുട്ടികൾക്ക് മൊമെന്റോ നൽകി ആദരിച്ചു.

## Article Content

**ഉളിക്കൽ** : വയത്തൂർ യു.പി സ്കൂളിൽ കലോത്സവ, ശാസ്ത്രമേള വിജയികളെ അനുമോദിച്ചുകൊണ്ട് വിജയോത്സവം സംഘടിപ്പിച്ചു. ഇരിക്കൂർ ഉപജില്ലാ കലോത്സവത്തിൽ എൽ പി വിഭാഗം ഒന്നാം സ്ഥാനവും, എൽ പി അറബിക് രണ്ടാം സ്ഥാനവും യു.പി സംസ്കൃതം രണ്ടാം സ്ഥാനവും യു.പി ജനറൽ മൂന്നാം സ്ഥാനവും വയത്തൂർ യു.പി സ്കൂൾ കരസ്തമാക്കി. സ്കൂൾ മാനേജർ ഫാ. ജെയ്സൺ കൂനാനിക്കൽ അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ സുജ ആഷി ഉദ്ഘാടനം ചെയ്തു. പ്രധാനധ്യാപകൻ സ്റ്റാനി കെ.എം, പി.ടി.എ പ്രസിഡന്റ് ഷൈൻ ഐ ടോം, പി.ടി.എ വൈസ് പ്രസിഡന്റ് ഷിബു ചെറിയാൻ, അധ്യാപകരായ മോളി സി ജെ, ബിന്ദുമോൾ പിവി എന്നിവർ പ്രസംഗിച്ചു. വിജയോത്സവത്തിന്റെ ഭാഗമായി വാദ്യമേളങ്ങളുടെ അകമ്പടിയോടെ ഉളിക്കൽ ടൗണിൽ റാലി സംഘടിപ്പിച്ചു. വിജയികളായ കുട്ടികൾക്ക് മൊമെന്റോ നൽകി ആദരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/163210/iritty)