---
title: "കിളിയന്തറ എൻ എസ് എസ് വളണ്ടിയർമാർ തങ്ങൾ ഉദ്പാദിപ്പിച്ച മില്ലറ്റുമായി ദത്തുഗ്രാമത്തിൽ"
english_title: "Kiliyanthara nss volunteers"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/163276/kiliyanthara-nss-volunteers"
published_at: "2023-11-18T16:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65589307c9bf9_IMG-20231118-WA0007.jpg"
keywords: []
---

# കിളിയന്തറ എൻ എസ് എസ് വളണ്ടിയർമാർ തങ്ങൾ ഉദ്പാദിപ്പിച്ച മില്ലറ്റുമായി ദത്തുഗ്രാമത്തിൽ

> **Lead Summary:** **കിളിയന്തറ**: അന്താരാഷ്ട്ര മില്ലറ്റ് ഇയറിനോടനുബന്ധിച്ച് കിളിയന്തറ സെന്റ് തോമസ് ഹയർ സെക്കന്ററി സ്കൂൾ എൻ എസ് എസ് വളണ്ടിയർമാർ നടത്തിയ മില്ലറ്റ് കൃഷിയിൽ നിന്ന് കിട്ടിയ വിളവ് യൂണിറ്റിന് അനുവദിച്ചിരിക്കുന്ന ദത്തുഗ്രാമമായ കിളിയന്തറ മുപ്പത്തിരണ്ട് കോളനിയിൽ വിതരണത്തിനെത്തിച്ചു.

## Article Content

**കിളിയന്തറ**: അന്താരാഷ്ട്ര മില്ലറ്റ് ഇയറിനോടനുബന്ധിച്ച് കിളിയന്തറ സെന്റ് തോമസ് ഹയർ സെക്കന്ററി സ്കൂൾ എൻ എസ് എസ് വളണ്ടിയർമാർ നടത്തിയ മില്ലറ്റ് കൃഷിയിൽ നിന്ന് കിട്ടിയ വിളവ് യൂണിറ്റിന് അനുവദിച്ചിരിക്കുന്ന ദത്തുഗ്രാമമായ കിളിയന്തറ മുപ്പത്തിരണ്ട് കോളനിയിൽ വിതരണത്തിനെത്തിച്ചു.

പി. ടി. എ പ്രസിഡന്റ്‌  സുരേഷ് പി. എൻ. അധ്യക്ഷത വഹിച്ച ചടങ്ങിൽ പഞ്ചായത്ത് അംഗം മിനി പ്രസാദ് മില്ലറ്റ് വിതരണ ഉദ്ഘാടനം നിർവഹിച്ചു.

ഒൻപതു കിലോയോളം വരുന്ന വൻപയർ ആണ് വളണ്ടിയർമാർ പ്രദേശത്തെ പ്രമുഖ കർഷകനായ സുജി പി മാത്യുവിന്റെ നേതൃത്വത്തിൽ ഉദ്പാദിപ്പിച്ചെടുത്തത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/163276/kiliyanthara-nss-volunteers)