---
title: "ദുരിതമനുഭവിക്കുന്നവരെ ചേര്‍ത്ത് പിടിച്ച് കണ്ണൂര്‍ കോര്‍പ്പറേഷന്‍"
english_title: "Kannur coroperation"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/163279/kannur-coroperation"
published_at: "2023-11-18T16:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65589526ef50b_IMG-20231118-WA0010.jpg"
keywords: []
---

# ദുരിതമനുഭവിക്കുന്നവരെ ചേര്‍ത്ത് പിടിച്ച് കണ്ണൂര്‍ കോര്‍പ്പറേഷന്‍

> **Lead Summary:** **കണ്ണൂര്‍**: മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ മേയറുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും ധനസഹായം വിതരണം ചെയ്തു. കണ്ണൂര്‍ കോര്‍പ്പറേഷന്‍ കൗണ്‍സില്‍ ഹാളില്‍ വെച്ച് നടന്ന ചടങ്ങ് മേയര്‍ അഡ്വ.ടി.ഒ മോഹനന്‍ ഉദ്ഘാടനം ചെയ്തു.

## Article Content

**കണ്ണൂര്‍**: മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ മേയറുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും ധനസഹായം വിതരണം ചെയ്തു. കണ്ണൂര്‍ കോര്‍പ്പറേഷന്‍ കൗണ്‍സില്‍ ഹാളില്‍ വെച്ച് നടന്ന ചടങ്ങ് മേയര്‍ അഡ്വ.ടി.ഒ മോഹനന്‍ ഉദ്ഘാടനം ചെയ്തു.

വിദ്യാഭ്യാസ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സുരേഷ് ബാബു എളയാവൂര്‍ അധ്യക്ഷത വഹിച്ചു. 47 പേര്‍ക്കായി ആകെ 4,54,500/- രൂപയുടെ സഹായമാണ് വിതരണം ചെയ്തത്.

കണ്ണൂര്‍ കോര്‍പ്പറേഷന്‍റെ പുതിയ ഭരണ സമിതി നിലവില്‍ വന്നതിനുശേഷം ആകെ 360 പേര്‍ക്ക് 32 ലക്ഷം രൂപയുടെ ധനസഹായം നല്‍കിക്കഴിഞ്ഞു. ചടങ്ങില്‍ കോര്‍പ്പറേഷന്‍ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ അഡ്വ.പി ഇന്ദിര, ഷാഹിന മൊയ്തീന്‍, കൗണ്‍സിലര്‍മാരായ പി വി ജയസൂര്യന്‍, പി വി കൃഷ്ണകുമാര്‍, മിനി അനില്‍ കുമാര്‍, ആസിമ സി എച്ച്, എന്‍ ഉഷ, കെ പി അനിത, ആസൂത്രണ സമിതി ഉപാധ്യക്ഷൻ സി കെ വിനോദ് തുടങ്ങിയവര്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/163279/kannur-coroperation)