---
title: "തെറ്റുവഴി അടിച്ചുറ്റിപ്പാറയിലെ നാട്ടുകാരുടെ നേതൃത്തിൽ പ്രതിഭകളെ ആദരിച്ചു"
english_title: "Thettuvazhi "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/163303/thettuvazhi"
published_at: "2023-11-18T18:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6558bbe905fd8_IMG-20231118-WA0002.jpg"
keywords: []
---

# തെറ്റുവഴി അടിച്ചുറ്റിപ്പാറയിലെ നാട്ടുകാരുടെ നേതൃത്തിൽ പ്രതിഭകളെ ആദരിച്ചു

> **Lead Summary:** **പേരാവൂർ: **തെറ്റുവഴി അടിച്ചുറ്റിപ്പാറയിലെ നാട്ടുകാരുടെ നേതൃത്തിൽ പ്രതിഭകളെ ആദരിച്ചു. മൾട്ടി ടാലന്റ് ജീനിയസ് കിഡ്സ്‌ ഓഫ്‌ ഇയർ 2023 ആയി തിരെഞ്ഞെടുപ്പെടുന്ന കുട്ടികൾക്ക് ലഭിക്കുന്ന ഇന്റർ നാഷ്ണൽ കലാംസ് ഗോൾഡൻ അവാർഡ് 2023 നേടിയ അത്തുർ അംഗവാടി വിദ്യാർത്ഥിനി 4 വയസുകാരി ഹന്ന റോസ് റിജോ, സ്കൂൾ ഗെയിംസ് ജൂനിയർ വോളിബോൾ ചാമ്പ്യൻഷിപ്പിൽ സംസ്ഥാന തലത്തിൽ ഗോൾഡ് മെഡൽ നേടി ജമ്മുകാശ്മീരിൽ വെച്ച് നടന്ന നാഷ്ണൽ വോളിബോൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുത്ത കൊളക്കാട് സന്തോം ഹയർ സെക്കൻണ്ടറി സ്കൂൾ +1 വിദ്യാർത്ഥി സോളമൻ കെ. എസ്, മാസ്റ്റേഴ്സ് സംസ്ഥാന നീന്തൽ ചാമ്പ്യൻഷിപ്പിൽ വ്യക്തിഗത ഇനത്തിൽ ട്രിപ്പിൾ മെഡൽ നേടി മംഗലാപുരം വെച്ച് നടക്കുന്ന ദേശീയ മാസ്റ്റേഴ്സ് നീന്തൽ ചാമ്പ്യൻ ഷിപ്പിൽ പങ്കെടുക്കുന്ന ജോയി കോക്കാട്ട് എന്നിവരെ ആണ് ആദരിച്ചത്.

## Article Content

**പേരാവൂർ: **തെറ്റുവഴി അടിച്ചുറ്റിപ്പാറയിലെ നാട്ടുകാരുടെ നേതൃത്തിൽ പ്രതിഭകളെ ആദരിച്ചു. മൾട്ടി ടാലന്റ് ജീനിയസ് കിഡ്സ്‌ ഓഫ്‌ ഇയർ 2023 ആയി തിരെഞ്ഞെടുപ്പെടുന്ന കുട്ടികൾക്ക് ലഭിക്കുന്ന ഇന്റർ നാഷ്ണൽ കലാംസ് ഗോൾഡൻ അവാർഡ് 2023 നേടിയ അത്തുർ അംഗവാടി വിദ്യാർത്ഥിനി 4 വയസുകാരി ഹന്ന റോസ് റിജോ, സ്കൂൾ ഗെയിംസ് ജൂനിയർ വോളിബോൾ ചാമ്പ്യൻഷിപ്പിൽ സംസ്ഥാന തലത്തിൽ ഗോൾഡ് മെഡൽ നേടി ജമ്മുകാശ്മീരിൽ വെച്ച് നടന്ന നാഷ്ണൽ വോളിബോൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുത്ത കൊളക്കാട് സന്തോം ഹയർ സെക്കൻണ്ടറി സ്കൂൾ +1 വിദ്യാർത്ഥി സോളമൻ കെ. എസ്, മാസ്റ്റേഴ്സ് സംസ്ഥാന നീന്തൽ ചാമ്പ്യൻഷിപ്പിൽ വ്യക്തിഗത ഇനത്തിൽ ട്രിപ്പിൾ മെഡൽ നേടി മംഗലാപുരം വെച്ച് നടക്കുന്ന ദേശീയ മാസ്റ്റേഴ്സ് നീന്തൽ ചാമ്പ്യൻ ഷിപ്പിൽ പങ്കെടുക്കുന്ന ജോയി കോക്കാട്ട് എന്നിവരെ ആണ് ആദരിച്ചത്.

വാർഡ് മെമ്പർ യാശോദ വത്സരാജിന്റെ അധ്യക്ഷതയിൽ കല്ലുമുതിരക്കുന്ന് ഇടവക വികാരി ഫാ. ജോസ് കക്കാട്ട് ഉദ്ഘാടനം നിർവഹിച്ചു പ്രതിഭ കളെ ആദരിച്ചു. ഗുഡ് എർത്ത് ബാംഗ്ളൂർ പ്രൊജക്റ്റ്‌ മാനേജർ എബ്രഹാം മാത്യു ജേതാക്കൾക്ക് ക്യാഷ് അവാർഡ് വിതരണം ചെയ്യ്തു.

സെന്റ് ജോസഫ് ഹയർ സെക്കണ്ടറി സ്കൂൾ ആദ്യാ പകൻ ജയേഷ് ജോർജ്, കണ്ണൂർ ജില്ല ആർച്ചറി അസോസിയേഷൻ സെക്രട്ടറി തങ്കച്ചൻ കോക്കാട്ട്, കണ്ണൂർ ജില്ല അക്വാറ്റിക്സ് അസോസിയേഷൻ സെക്രട്ടറി രമേശൻകുമാർ ആലച്ചേരി, കോളയാട് മുൻ പഞ്ചായത്ത് പ്രസിഡന്റ്  കെ.സി. കുരുവിള, അശോകൻ തെറ്റുവഴി, തങ്കച്ചൻ അത്തിക്കൽ, തോമസ് ഇലഞ്ഞികൽ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/163303/thettuvazhi)