---
title: "മാലിന്യനിർമാർജന യജ്ഞം സംഘടിപ്പിച്ചു"
english_title: "Peratta "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/163310/peratta"
published_at: "2023-11-18T19:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6558c0b7d818c_IMG-20231118-WA0006.jpg"
keywords: []
---

# മാലിന്യനിർമാർജന യജ്ഞം സംഘടിപ്പിച്ചു

> **Lead Summary:** **പേരട്ട: **പേരട്ട സെന്റ് ആന്റണീസ് യുപി സ്കൂളിലെ ഹരിത ക്ലബ്ബിന്റെ നേതൃത്വത്തിൽ പേരട്ട ടൗൺ മുതൽ സെന്റ് ആന്റണീസ് സ്കൂൾ വരെയുള്ള റോഡിലെ മാലിന്യങ്ങൾ തരംതിരിച്ച് ശേഖരിക്കുകയും ഹരിത കർമ്മ സേനയ്ക്ക് കൈമാറുകയും ചെയ്തു. വാർഡ് മെമ്പർ ബിജു വെങ്ങലപ്പള്ളി ഉദ്ഘാടനം നിർവഹിച്ചു. മാലിന്യനിർമാർജനത്തിൽ കുട്ടികൾക്കുള്ള പങ്കിനെപ്പറ്റിയും തങ്ങളുടെ ഭവനങ്ങളിൽ ഗ്രീൻ പ്രോട്ടോകോൾ പാലിക്കുന്നതിന് മുൻകൈ എടുക്കേണ്ടതിന്റെ ആവശ്യകതയെ പറ്റിയും ബിജു വെങ്ങലപ്പള്ളി കുട്ടികളെ ഓർമിപ്പിച്ചു. മനോജ് പയ്യമ്പള്ളി, അധ്യാപകരായ മനു, സി. ടോമി, സി. ആൻസി വി.സി, സി. ജിസ്മി മാത്യു എന്നിവർ സംസാരിച്ചു.

## Article Content

**പേരട്ട: **പേരട്ട സെന്റ് ആന്റണീസ് യുപി സ്കൂളിലെ ഹരിത ക്ലബ്ബിന്റെ നേതൃത്വത്തിൽ പേരട്ട ടൗൺ മുതൽ സെന്റ് ആന്റണീസ് സ്കൂൾ വരെയുള്ള റോഡിലെ മാലിന്യങ്ങൾ തരംതിരിച്ച് ശേഖരിക്കുകയും ഹരിത കർമ്മ സേനയ്ക്ക് കൈമാറുകയും ചെയ്തു. വാർഡ് മെമ്പർ ബിജു വെങ്ങലപ്പള്ളി ഉദ്ഘാടനം നിർവഹിച്ചു. മാലിന്യനിർമാർജനത്തിൽ കുട്ടികൾക്കുള്ള പങ്കിനെപ്പറ്റിയും തങ്ങളുടെ ഭവനങ്ങളിൽ ഗ്രീൻ പ്രോട്ടോകോൾ പാലിക്കുന്നതിന് മുൻകൈ എടുക്കേണ്ടതിന്റെ ആവശ്യകതയെ പറ്റിയും ബിജു വെങ്ങലപ്പള്ളി കുട്ടികളെ ഓർമിപ്പിച്ചു. മനോജ് പയ്യമ്പള്ളി, അധ്യാപകരായ മനു, സി. ടോമി, സി. ആൻസി വി.സി, സി. ജിസ്മി മാത്യു എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/163310/peratta)