---
title: "റോബിൻ ബസിനെ പൂട്ടാൻ കെഎസ്‌ആര്‍ടിസി തന്ത്രം; കോയമ്പത്തൂര്‍ സര്‍വീസ് തുടങ്ങുന്നു"
english_title: "Ksrtc robin "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/163314/ksrtc-robin"
published_at: "2023-11-18T19:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6558c3d8d0bbd_n55767051417003160249757225b7fc869411a38d30f86df0bf4b64a6c906dacd75a74f0105a74f6fb11b15.jpg"
keywords: []
---

# റോബിൻ ബസിനെ പൂട്ടാൻ കെഎസ്‌ആര്‍ടിസി തന്ത്രം; കോയമ്പത്തൂര്‍ സര്‍വീസ് തുടങ്ങുന്നു

> **Lead Summary:** **തിരുവനന്തപുരം: **മോട്ടോര്‍ വാഹനവകുപ്പുമായി ഏറ്റുമുട്ടുന്ന റോബിൻ ബസിനെ പൂട്ടാൻ പുതിയ തന്ത്രവുമായി കെഎസ്‌ആര്‍ടിസി. ഞായറാഴ്ച മുതല്‍ പത്തനംതിട്ട - ഈരാറ്റുപേട്ട - കോയമ്ബത്തൂര്‍ വോള്‍വോ എസി സര്‍വീസ് ആരംഭിക്കും.

## Article Content

**തിരുവനന്തപുരം: **മോട്ടോര്‍ വാഹനവകുപ്പുമായി ഏറ്റുമുട്ടുന്ന റോബിൻ ബസിനെ പൂട്ടാൻ പുതിയ തന്ത്രവുമായി കെഎസ്‌ആര്‍ടിസി. ഞായറാഴ്ച മുതല്‍ പത്തനംതിട്ട - ഈരാറ്റുപേട്ട - കോയമ്ബത്തൂര്‍ വോള്‍വോ എസി സര്‍വീസ് ആരംഭിക്കും.

പത്തനംതിട്ടയില്‍ നിന്നും രാവിലെ 04:30ന് ആരംഭിക്കുന്ന സര്‍വീസ് തിരികെ കോയമ്ബത്തൂരില്‍ നിന്നും വൈകുന്നേരം 04:30ന് പുറപ്പെടും. റാന്നി, എരുമേലി, കാഞ്ഞിരപ്പള്ളി, ഈരാറ്റുപേട്ട, തൊടുപുഴ, മൂവാറ്റുപുഴ, അങ്കമാലി, തൃശൂര്‍, വടക്കാഞ്ചേരി, പാലക്കാട് വഴിയാണ് സര്‍വീസ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/163314/ksrtc-robin)