---
title: "റോബിൻ ബസിന് തമിഴ്നാട്ടിലും പിഴ; പെര്‍മിറ്റ് ലംഘനത്തിന് 70,410 രൂപ"
english_title: "Robin bus "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/163333/robin-bus"
published_at: "2023-11-18T21:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6558e36b21ad5_n55769579817003240636907225b7fc869411a38d30f86df0bf4b64a6c906dacd75a74f0105a74f6fb11b15.jpg"
keywords: []
---

# റോബിൻ ബസിന് തമിഴ്നാട്ടിലും പിഴ; പെര്‍മിറ്റ് ലംഘനത്തിന് 70,410 രൂപ

> **Lead Summary:** **പാലക്കാട്:** തമിഴ്നാട്ടിലും റോബിൻ ബസിന് പിഴ. 70,410 രൂപയാണ് പിഴയിട്ടത്. ചാവടി ചെക്പോസ്റ്റിലായിരുന്നു തമിഴ്നാട് മോട്ടോര്‍വാഹന വകുപ്പിന്‍റെ നടപടി. അനുമതിയില്ലാതെ സര്‍വീസ് നടത്തിയതിനാണ് പിഴ. വാഹനം പിടിച്ചിട്ടതോടെ ഒരാഴ്ചത്തെ പിഴയും ടാക്സും വാഹന ഉടമ അടച്ചു. തുകയടച്ചതോടെ നവംബര്‍ 24 വരെ തമിഴ്നാട്ടിലേക്ക് സര്‍വീസ് നടത്താം.

## Article Content

**പാലക്കാട്:** തമിഴ്നാട്ടിലും റോബിൻ ബസിന് പിഴ. 70,410 രൂപയാണ് പിഴയിട്ടത്. ചാവടി ചെക്പോസ്റ്റിലായിരുന്നു തമിഴ്നാട് മോട്ടോര്‍വാഹന വകുപ്പിന്‍റെ നടപടി. അനുമതിയില്ലാതെ സര്‍വീസ് നടത്തിയതിനാണ് പിഴ. വാഹനം പിടിച്ചിട്ടതോടെ ഒരാഴ്ചത്തെ പിഴയും ടാക്സും വാഹന ഉടമ അടച്ചു. തുകയടച്ചതോടെ നവംബര്‍ 24 വരെ തമിഴ്നാട്ടിലേക്ക് സര്‍വീസ് നടത്താം.

അതേസമ‍യം, കേരള എംവിഡി റോബിൻ ബസിന് 30,000 രൂപ പിഴ ചുമത്തി. വാഹനം വാളയാര്‍ ബോര്‍ഡര്‍ കടന്നപ്പോഴാണ് ഇത്രയും തുക പിഴ ചുമത്തിയത്. 

ഇന്ന് രാവിലെ സര്‍വീസ് ആരംഭിച്ചതിന് പിന്നാലെ നാല് സ്ഥലങ്ങളില്‍ വച്ച്‌ പോലീസ് വാഹനം പരിശോധിച്ചിരുന്നു. പത്തനംതിട്ട, പാലാ, അങ്കമാലി, പുതുക്കാട് എന്നിവിടങ്ങളിലെത്തിയപ്പോഴാണ് എംവിഡി ഉദ്യോഗസ്ഥര്‍ ബസ് തടഞ്ഞത്. പരിശോധന നടത്തിയ ശേഷം പിഴയീടാക്കി ബസ് വിടുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/163333/robin-bus)