---
title: "ക്യാപ്റ്റനെകാണാൻ ശോഭന എത്തി "
english_title: "Cbi location "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/16334/cbi-location"
published_at: "2021-12-16T12:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61bae4ccaf908_PicsArt_12-16-12.33.06.jpg"
keywords: []
---

# ക്യാപ്റ്റനെകാണാൻ ശോഭന എത്തി 

> **Lead Summary:** ഏറെ ആരാധകരുള്ള അന്വേഷണചിത്രമാണ് സേതുരാമയ്യര്‍ സിബിഐ. ചിത്രത്തിന്റേതായി ഇറങ്ങിയ നാല് ഭാഗങ്ങളും സൂപ്പര്‍ഹിറ്റായിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ അഞ്ചാം ഭാഗം ഒരുങ്ങുകയാണ്. ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷം ജഗതിശ്രീകുമാറും ഈ ചിത്രത്തില്‍ വേഷമിടുന്നുണ്ട്.

## Article Content

ഏറെ ആരാധകരുള്ള അന്വേഷണചിത്രമാണ് സേതുരാമയ്യര്‍ സിബിഐ. ചിത്രത്തിന്റേതായി ഇറങ്ങിയ നാല് ഭാഗങ്ങളും സൂപ്പര്‍ഹിറ്റായിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ അഞ്ചാം ഭാഗം ഒരുങ്ങുകയാണ്. ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷം ജഗതിശ്രീകുമാറും ഈ ചിത്രത്തില്‍ വേഷമിടുന്നുണ്ട്.

ഇപ്പോഴിതാ ശോഭന പങ്ക് വച്ച ഒരു സെല്‍ഫിയാണ് വൈറലാകുന്നത്. കൊച്ചിയില്‍ ചിത്രീകരണം പുരോഗമിക്കുന്ന സിബിഐ സിരീസിലെ അഞ്ചാം ചിത്രത്തിന്റെ ലൊക്കേഷനില്‍ എത്തിയാണ് ശോഭന മമ്മൂട്ടിയെ കണ്ടത്. ക്യാപ്റ്റനെ കണ്ടു, ഫാന്‍ മൊമന്റ് എന്നാണ് ചിത്രത്തിനൊപ്പം ശോഭന കുറിച്ചത്.

ഇരുവരുടെയും ആരാധകര്‍ വളരെ വേഗത്തിലാണ് ഈ ചിത്രം ഏറ്റെടുത്തത്. അതേ സമയം ഇതുവരെയുള്ള സിബിഐ സീരിസില്‍ കാണിക്കാത്ത മമ്മൂട്ടിയുടെ ഭാര്യയായിട്ടാണോ ശോഭന എത്തുന്നത് എന്ന ചോദ്യമാണ് പലരും ചോദിക്കുന്നത്. എന്തായാലും സേതുരാമയ്യരുടെ ഭാര്യയായി ശോഭനയെത്തിയാല്‍ അത് പ്രേക്ഷകര്‍ക്ക് ഏറെ സന്തോഷമായിരിക്കും.

മമ്മൂട്ടിയും ശോഭനയും എക്കാലത്തേയും ഹിറ്റ് ജോഡികളിലൊന്നാണ്. ഇരുവരും ഒന്നിച്ച ചിത്രങ്ങളെല്ലാം സൂപ്പര്‍ഹിറ്റായിരുന്നു. ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷമാണ് ശോഭന സിനിമാഭിനയരംഗത്തേക്ക് തിരികെയെത്തിയത്. വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തില്‍ സുരേഷ് ഗോപിക്കൊപ്പം ശോഭന വേഷമിട്ടിരുന്നു. മമ്മൂട്ടിയും ശോഭനയും വര്‍ഷങ്ങള്‍ക്ക് ശേഷം ഒന്നിക്കുമോയെന്ന കാത്തിരിപ്പിലാണ് ആരാധകര്‍.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/16334/cbi-location)