---
title: "മട്ടിണിയിൽ ടാപ്പിങ്ങിനിടെ കർഷകൻ ഇടിമിന്നലേറ്റ് മരിച്ചു"
english_title: "Dead "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/163353/dead"
published_at: "2023-11-18T22:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6558f244a6964_PicsArt_11-18-10.46.25.jpg"
keywords: []
---

# മട്ടിണിയിൽ ടാപ്പിങ്ങിനിടെ കർഷകൻ ഇടിമിന്നലേറ്റ് മരിച്ചു

> **Lead Summary:** **ഇരിട്ടി:** റബർ ടാപ്പിങ്ങിനിടെ കർഷകൻ ഇടിമിന്നലേറ്റ് മരിച്ചു. മട്ടിണിയിലെ ചാഴിപ്പുറത്ത് അബ്രാഹം (കുഞ്ഞുമോൻ 56) മരിച്ചത്. ഇന്ന് വൈകിട്ട് അഞ്ചോടെയാണ് സംഭവം. റബ്ബർ ടാപ്പിങ് സംബന്ധമായ ജോലി ചെയ്യുന്നതിന് ഇടയിൽ മഴയും മിന്നലുമുണ്ടായി. മിന്നലേറ്റ അബ്രാഹം ബോധമറ്റ് റബർ തോട്ടത്തിൽ വീഴുകയായിരുന്നു.

## Article Content

**ഇരിട്ടി:** റബർ ടാപ്പിങ്ങിനിടെ കർഷകൻ ഇടിമിന്നലേറ്റ് മരിച്ചു. മട്ടിണിയിലെ ചാഴിപ്പുറത്ത് അബ്രാഹം (കുഞ്ഞുമോൻ 56) മരിച്ചത്. ഇന്ന് വൈകിട്ട് അഞ്ചോടെയാണ് സംഭവം. റബ്ബർ ടാപ്പിങ് സംബന്ധമായ ജോലി ചെയ്യുന്നതിന് ഇടയിൽ മഴയും മിന്നലുമുണ്ടായി. മിന്നലേറ്റ അബ്രാഹം ബോധമറ്റ് റബർ തോട്ടത്തിൽ വീഴുകയായിരുന്നു.

സമയം ഏറെകഴിഞ്ഞിട്ടും തിരിച്ചുവരാത്തതിനെ തുടർന്ന് വീട്ടുകാർ നടത്തിയ തിരച്ചിലിൽ പറമ്പിൽ വീണ് കിടക്കുന്ന അബ്രാഹതിനെ കണ്ടത്. വസ്ത്രം തീ പിടിച്ച് കത്തിയനിലയിലായിരുന്നു. സമീപത്ത് ഇടിവെട്ടിയ രീതിയിൽ കുഴിയും രൂപപ്പെട്ടിരുന്നു. ഉടൻ ഇരിട്ടി സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും സംഭവ സ്ഥലത്തുതന്നെ മരണം സംഭവിച്ചതായി ആണ് നിഗമനം. മൃതദേഹം പരിയാരം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. സംസ്കാരം പിന്നീട്. ഭാര്യ: സീന. മക്കൾ: ലിബിൻ, സൂസൻ.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/163353/dead)