---
title: "അഞ്ച് വയസുകാരനെ വലിച്ചിഴച്ച്‌ തെരുവുനായകള്‍; പരിക്കേറ്റത് ഇരുവൃക്കകളും തകര്‍ന്ന കുട്ടിക്ക്"
english_title: "Street dogs "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/163394/street-dogs"
published_at: "2023-11-19T09:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65598df06b20f_n5577679841700367739121b86adac7d1c98538de44562e8ae065e4eb0392c7fa8e596ed6bfd16be47b329f.jpg"
keywords: []
---

# അഞ്ച് വയസുകാരനെ വലിച്ചിഴച്ച്‌ തെരുവുനായകള്‍; പരിക്കേറ്റത് ഇരുവൃക്കകളും തകര്‍ന്ന കുട്ടിക്ക്

> **Lead Summary:** **കൊല്ലം: **കുണ്ടറയില്‍ അഞ്ചു വയസുകാരന് നേരെ തെരുവ് നായ ആക്രമണം. ഇളമ്ബള്ളൂര്‍ ഏജന്റ് മുക്കില്‍ തിലകൻ-ഇന്ദു ദമ്ബതികളുടെ മകൻ നീരജിനാണ് പരിക്കേറ്റത്. ആക്രമണത്തില്‍ തലയ്ക്കും മുതുകിലും സ്വകാര്യ ഭാഗത്തും ഗുരുതരമായി പരുക്കേറ്റ കുട്ടിയെ ജില്ല ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

## Article Content

**കൊല്ലം: **കുണ്ടറയില്‍ അഞ്ചു വയസുകാരന് നേരെ തെരുവ് നായ ആക്രമണം. ഇളമ്ബള്ളൂര്‍ ഏജന്റ് മുക്കില്‍ തിലകൻ-ഇന്ദു ദമ്ബതികളുടെ മകൻ നീരജിനാണ് പരിക്കേറ്റത്. ആക്രമണത്തില്‍ തലയ്ക്കും മുതുകിലും സ്വകാര്യ ഭാഗത്തും ഗുരുതരമായി പരുക്കേറ്റ കുട്ടിയെ ജില്ല ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

മൂത്രം ഒഴിക്കാനായി മുറ്റത്തേക്ക് ഇറങ്ങിയ കുട്ടിയെ തെരുവുനായക്കൂട്ടം ആക്രമിക്കുകയായിരുന്നു. 200 മീറ്ററോളം കുട്ടിയെ നായകള്‍ വലിച്ചിഴച്ചു കൊണ്ടുപോയി.

ജന്മനാ ഇരുവൃക്കകളും തകരാറിലായ കുട്ടിയാണ് നീരജ്. ഇരുകാലുകള്‍ക്കും സ്വാധീനമില്ലാത്ത മാതാവ് മാത്രമാണ് സംഭവ സമയം വീട്ടില്‍ ഉണ്ടായിരുന്നത്. ബഹളം കെട്ട് സമീപത്തെ വീട്ടില്‍ ജോലി ചെയ്തുകൊണ്ടിരുന്ന യുവാവ് ഓടിയെത്തിയാണ് കുട്ടിയെ രക്ഷിച്ചത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/163394/street-dogs)