---
title: "വൈദ്യുതി ലൈനില്‍ നിന്നും ഷോക്കേറ്റു; കെഎസ്‌ഇബി ജീവനക്കാരൻ ചികിത്സയിലിരിക്കെ മരിച്ചു"
english_title: "Dead "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/163397/dead"
published_at: "2023-11-19T10:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65598ffaaca1d_n55776006817003682887676fb064f12f3fdddae97989c148cccfd3affb36475269a0f4181d34d9cfb14327.jpg"
keywords: []
---

# വൈദ്യുതി ലൈനില്‍ നിന്നും ഷോക്കേറ്റു; കെഎസ്‌ഇബി ജീവനക്കാരൻ ചികിത്സയിലിരിക്കെ മരിച്ചു

> **Lead Summary:** **പാലക്കാട്: **വൈദ്യുതി ലൈനിലെ തകരാര്‍ പരിഹരിക്കുന്നതിനിടെ ഷോക്കേറ്റ കെഎസ്‌ഇബി ജീവനക്കാരൻ ചികിത്സയിലിരിക്കെ മരിച്ചു. നെല്ലിയാമ്ബതി സെക്‌ഷനിലെ ഓവര്‍സീയര്‍ കൃഷ്ണദാസ് ആണ്. എറണാകുളത്തെ 

## Article Content

**പാലക്കാട്: **വൈദ്യുതി ലൈനിലെ തകരാര്‍ പരിഹരിക്കുന്നതിനിടെ ഷോക്കേറ്റ കെഎസ്‌ഇബി ജീവനക്കാരൻ ചികിത്സയിലിരിക്കെ മരിച്ചു. നെല്ലിയാമ്ബതി സെക്‌ഷനിലെ ഓവര്‍സീയര്‍ കൃഷ്ണദാസ് ആണ്. എറണാകുളത്തെ 

ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സയ്‌ക്കിരിക്കെയാണ് മരണം. ഈ മാസം ഒന്നിനു രാവിലെ കൊല്ലങ്കോട് പഞ്ചായത്തിലെ കൊട്ടക്കുറിശ്ശിയില്‍ 33 കെവി ലൈനിലെ തകരാര്‍ പരിഹരിക്കുന്നതിനിടെ കൃഷ്ണദാസിന് അപകടം ഉണ്ടായത്.

ജോലിക്കിടെ സ്വീകരിക്കേണ്ട മുൻകരുതലുകള്‍ എടുത്തിരുന്ന കൃഷ്ണദാസിന് എങ്ങനെയാണു ഷോക്കേറ്റതെന്നതു സംബന്ധിച്ച്‌ വ്യക്തതയില്ല. നെല്ലിയാമ്ബതി സബ്സ്റ്റേഷനിലേക്ക് കൊല്ലങ്കോട് നിന്നുള്ള 33 കെവി ലൈനിലൂടെയാണു വൈദ്യുതി എത്തുന്നത്. ഈ ലൈനില്‍ തകരാ‍ര്‍ വന്നതു ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് അതു പരിഹരിക്കുന്നതിനായാണു മകനൊപ്പം കൃഷ്ണദാസ് കൊട്ടക്കുറിശ്ശിയില്‍ എത്തിയത്.

എബി സ്വിച്ചിലെ തകരാര്‍ പരിഹരിക്കുന്നതിനിടെ ഷോക്കേല്‍ക്കുകയായിരുന്നു. തെറിച്ചെങ്കിലും താഴെവീഴാതെ അരമണിക്കൂറോളം കുടുങ്ങിക്കിടന്ന കൃഷ്ണദാസിനെ പ്രദേശവാസികളും അവിടെയുണ്ടായിരുന്ന തൊഴിലാളികളും ചേര്‍ന്നാണു താഴെയിറക്കിയത്. മൃതദേഹം പൊലീസ് നടപടികള്‍ക്കു ശേഷം പാലക്കാട് ജില്ലാ ആശുപത്രിയില്‍ എത്തിക്കും. പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം ഇന്നു സംസ്കരിക്കും. ഭാര്യ: ഹേമലത. മക്കള്‍: തരുണ്‍ കൃഷ്ണ, അരുണ്‍ കൃഷ്ണ. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/163397/dead)