---
title: "ലോകകപ്പില്‍ ഇന്ന് ഇന്ത്യ ഓസീസ് ഫൈനല്‍ പോരാട്ടം"
english_title: "World cup final "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/163400/world-cup-final"
published_at: "2023-11-19T10:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65599443dff63_IMG_20231119_075923_405.jpg"
keywords: []
---

# ലോകകപ്പില്‍ ഇന്ന് ഇന്ത്യ ഓസീസ് ഫൈനല്‍ പോരാട്ടം

> **Lead Summary:** ലോകകപ്പില്‍ ഇന്ന് ഇന്ത്യ ഓസീസ് ഫൈനല്‍ പോരാട്ടം. അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയത്തില്‍ ഞായറാഴ്ച ഉച്ചയ്ക്ക് 2 മണി മുതലാണ് മത്സരം. 1983ലും 2011ലും കപ്പെടുത്ത ഇന്ത്യ വളരെയധികം പ്രതീക്ഷകളോടെയാണ് മത്സരത്തിലേക്ക് കടക്കുന്നത്. എന്നാല്‍ അഞ്ച് ലോക കിരീടങ്ങള്‍ സ്വന്തമാക്കിയ ഓസ്‌ട്രേലിയയോട് പൊരുതുന്നതിലെ ആശങ്കയും ക്രിക്കറ്റ് ആരാധകര്‍ക്കുണ്ട്. 2013ലെ ചാംപ്യൻസ് ട്രോഫിക്ക് ശേഷം മറ്റൊരു ഐഐസി ടൂര്‍ണമെന്റില്‍ ജയം നേടുകയെന്ന ലക്ഷ്യവുമായാണ് ഇന്ത്യ ലോകകപ്പിന് തയാറെടുക്കുന്നത്.

## Article Content

ലോകകപ്പില്‍ ഇന്ന് ഇന്ത്യ ഓസീസ് ഫൈനല്‍ പോരാട്ടം. അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയത്തില്‍ ഞായറാഴ്ച ഉച്ചയ്ക്ക് 2 മണി മുതലാണ് മത്സരം. 1983ലും 2011ലും കപ്പെടുത്ത ഇന്ത്യ വളരെയധികം പ്രതീക്ഷകളോടെയാണ് മത്സരത്തിലേക്ക് കടക്കുന്നത്. എന്നാല്‍ അഞ്ച് ലോക കിരീടങ്ങള്‍ സ്വന്തമാക്കിയ ഓസ്‌ട്രേലിയയോട് പൊരുതുന്നതിലെ ആശങ്കയും ക്രിക്കറ്റ് ആരാധകര്‍ക്കുണ്ട്. 2013ലെ ചാംപ്യൻസ് ട്രോഫിക്ക് ശേഷം മറ്റൊരു ഐഐസി ടൂര്‍ണമെന്റില്‍ ജയം നേടുകയെന്ന ലക്ഷ്യവുമായാണ് ഇന്ത്യ ലോകകപ്പിന് തയാറെടുക്കുന്നത്.

ടൂര്‍ണമെന്റില്‍ കളിച്ച പത്ത് മത്സരങ്ങളിലും മിന്നുന്ന വിജയുമായാണ് ഇന്ത്യ ഫൈനല്‍ മത്സരത്തിലേക്കടുക്കുന്നത്. തങ്ങള്‍ നേരത്തേയും ലോകകപ്പ് ജയിച്ചിട്ടുണ്ടെന്നും മികച്ച രീതിയിലാണ് ടീം മുന്നേറുന്നതെന്നുമുള്ള ആത്മവിശ്വാസം ഓസീസ് ക്യാപ്റ്റന്റെ വാക്കുകളിലുണ്ട്. അതേസമയം തങ്ങളുടെ ആദ്യ മത്സരത്തില്‍ ഓസീസിനെതിരെ ആറ് വിക്കറ്റ് ജയം നേടാനായതിന്റെ ആത്മവിശ്വാസം ഇന്ത്യയ്ക്കുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/163400/world-cup-final)