---
title: "ലീഗ് നേതാവ് എന്‍.എ. അബൂബക്കര്‍ നവകേരള വേദിയില്‍"
english_title: "Navakeralam "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/163405/navakeralam"
published_at: "2023-11-19T10:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65599c7cec848_n55778734817003714828319f601cdc218cf295201aeace1a1bc9b8dec62f4ff6c049bc374eacb43a0a9d5a.jpg"
keywords: []
---

# ലീഗ് നേതാവ് എന്‍.എ. അബൂബക്കര്‍ നവകേരള വേദിയില്‍

> **Lead Summary:** **കാസര്‍ഗോഡ്: **മുസ്‌ലീം ലീഗ് സംസ്ഥാന ജനറല്‍ കൗണ്‍സില്‍ അംഗം എന്‍.എ.അബൂബക്കര്‍ നവകേരള സദസില്‍ പങ്കെടുത്തു. കാസര്‍ഗോഡ് മണ്ഡലത്തില്‍ നടക്കുന്ന നവകേരള സദസിന്‍റെ പ്രഭാത യോഗത്തിലാണ് അബൂബക്കര്‍ എത്തിയത്. മുഖ്യമന്ത്രിയുടെ തൊട്ടടുത്ത ഇരിപ്പിടത്തിലാണ് ഇദ്ദേഹത്തിന് സ്ഥാനം നല്‍കിയത്. കാസര്‍ഗോഡ് ജില്ലയിലെ പ്രമുഖ വ്യവസായി കൂടിയാണ് അബൂബക്കര്‍. പൗരപ്രമുഖന്‍ എന്ന രീതിയിലാണ് ഇദ്ദേഹത്തെ ക്ഷണിച്ചതെന്നും കക്ഷി രാഷ്ട്രീയം നോക്കിയില്ലെന്നുമാണ് സംഘടകരുടെ വിശദീകരണം.

## Article Content

**കാസര്‍ഗോഡ്: **മുസ്‌ലീം ലീഗ് സംസ്ഥാന ജനറല്‍ കൗണ്‍സില്‍ അംഗം എന്‍.എ.അബൂബക്കര്‍ നവകേരള സദസില്‍ പങ്കെടുത്തു. കാസര്‍ഗോഡ് മണ്ഡലത്തില്‍ നടക്കുന്ന നവകേരള സദസിന്‍റെ പ്രഭാത യോഗത്തിലാണ് അബൂബക്കര്‍ എത്തിയത്. മുഖ്യമന്ത്രിയുടെ തൊട്ടടുത്ത ഇരിപ്പിടത്തിലാണ് ഇദ്ദേഹത്തിന് സ്ഥാനം നല്‍കിയത്. കാസര്‍ഗോഡ് ജില്ലയിലെ പ്രമുഖ വ്യവസായി കൂടിയാണ് അബൂബക്കര്‍. പൗരപ്രമുഖന്‍ എന്ന രീതിയിലാണ് ഇദ്ദേഹത്തെ ക്ഷണിച്ചതെന്നും കക്ഷി രാഷ്ട്രീയം നോക്കിയില്ലെന്നുമാണ് സംഘടകരുടെ വിശദീകരണം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/163405/navakeralam)