---
title: "അപേക്ഷ ക്ഷണിച്ചു"
english_title: "Applynow"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/163471/applynow"
published_at: "2023-11-19T15:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6559d9301c169_images.png"
keywords: []
---

# അപേക്ഷ ക്ഷണിച്ചു

> **Lead Summary:**  2023 - 24 സാമ്പത്തിക വർഷം കോഫീ ബോർഡിൽ നിന്നും കർഷകർക്ക് നൽകുന്ന വിവിധ ധനസഹായങ്ങൾക്കുള്ള അപേക്ഷകൾ നവം 30 നകം കോഫീ ബോർഡ് ഓഫീസുകളിൽ സമർപ്പിക്കേണ്ടതാണെന്ന് കോഫി ബോർഡ് ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു. പൊതു വിഭാഗത്തിന് കിണർ നിർമ്മാണം കുളം നിർമ്മാണം സ്പ്രിങ്ക്ളർ , കണികാ ജലസേചന സംവിധാനം ഒരുക്കൽ , മുരടിച്ച തോട്ടങ്ങളിലെ കാപ്പി ചെടികൾ പിഴുതു മാറ്റി ആവർത്തന കൃഷി ചെയ്യുന്നതിനുള്ള സഹായം എന്നിവയാണ് അനുവദിക്കുന്നത്.

## Article Content

 2023 - 24 സാമ്പത്തിക വർഷം കോഫീ ബോർഡിൽ നിന്നും കർഷകർക്ക് നൽകുന്ന വിവിധ ധനസഹായങ്ങൾക്കുള്ള അപേക്ഷകൾ നവം 30 നകം കോഫീ ബോർഡ് ഓഫീസുകളിൽ സമർപ്പിക്കേണ്ടതാണെന്ന് കോഫി ബോർഡ് ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു. പൊതു വിഭാഗത്തിന് കിണർ നിർമ്മാണം കുളം നിർമ്മാണം സ്പ്രിങ്ക്ളർ , കണികാ ജലസേചന സംവിധാനം ഒരുക്കൽ , മുരടിച്ച തോട്ടങ്ങളിലെ കാപ്പി ചെടികൾ പിഴുതു മാറ്റി ആവർത്തന കൃഷി ചെയ്യുന്നതിനുള്ള സഹായം എന്നിവയാണ് അനുവദിക്കുന്നത്.

പരമാവധി 40 ശതമാനമാണ് പൊതുവിഭാഗത്തിന് ലഭ്യമാകുന്ന സബ്സിഡി . പട്ടികജാതി പട്ടിക വർഗ്ഗ വിഭാഗങ്ങൾക്ക് കുളം നിർമ്മാണം , ആവർത്തന കൃഷി കാപ്പിക്കളം നിർമ്മാണം, ഗോഡൗൺ നിർമ്മാണം എന്നീ പദ്ധതികൾക്ക് പരമാവധി 90% സബ്സിഡി ലഭിക്കുന്നതാണ്.കിണർ നിർമ്മാണം സ്പ്രിങ്ക്ളർ, കണികാ ജലസേചന സംവിധാനം ഒരുക്കൽ എന്നിവയ്ക്ക് പരമാവധി 50% സബ്സിഡി ലഭിക്കുന്നതാണ് കോഫീ ബോർഡിൽ നിന്ന് കഴിഞ്ഞ പത്ത് വർഷത്തിനുള്ളിൽ ധനസഹായം ലഭിക്കാത്ത കർഷകർക്ക് ആനുകൂല്യങ്ങൾക്കായുള്ള അപേക്ഷ സമർപ്പിക്കാവുന്നതാണ്.

ആനുകൂല്യങ്ങൾക്ക് അപക്ഷ സമർപ്പിച്ചു എന്നത് കൊണ്ട് മാത്രം ആയതിന് അർഹത ഉണ്ടായിരിക്കുന്നതല്ല. ഫണ്ടിന്റെ ലഭ്യതയ്ക്കനുസരിച്ച് ആദ്യം അപേക്ഷിച്ചവർക്ക് ആദ്യം ആനുകൂല്യം എന്ന നിലയിലായിരിക്കും സബ്സിഡികൾ അനുവദിക്കുന്നത്. ധനസഹായത്തിന് അപേക്ഷിക്കുന്ന വർ പൂരിപ്പിച്ച അപേക്ഷകൾ നവംബർ 30 നകം തൊട്ടടുത്ത കോഫി ബോർഡ് ഓഫീസുകളിൽ സമർപ്പിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് തൊട്ടടുത്ത കോഫീ ബോർഡ് ഓഫീസുമായി ബന്ധപ്പെടണമെന്ന് കോഫീ ബോർഡ് ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/163471/applynow)