---
title: "വിവേകാനന്ദ ഗ്രാമസേവാ സമിതിയുടെ ഓഫീസും പെയിൻ ആന്റ് പാലിയേറ്റീവ് കെയർ യൂണിറ്റും മണത്തണയിൽ ഉദ്‌ഘാടനം ചെയ്തു"
english_title: "Vevekanadha gramseva organization "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/163493/vevekanadha-gramseva-organization"
published_at: "2023-11-19T16:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6559eec0ec009_IMG-20231119-WA0006.jpg"
keywords: []
---

# വിവേകാനന്ദ ഗ്രാമസേവാ സമിതിയുടെ ഓഫീസും പെയിൻ ആന്റ് പാലിയേറ്റീവ് കെയർ യൂണിറ്റും മണത്തണയിൽ ഉദ്‌ഘാടനം ചെയ്തു

> **Lead Summary:** **മണത്തണ**: രാഷ്ട്രീയയ സ്വയം സേവക് സംഘ് പ്രവർത്തകരുടെ കൂട്ടായ്മയായ വിവേകാനന്ദ ഗ്രാമസേവാ സമിതിയുടെ ഓഫീസ് ഉദ്‌ഘാടനം മണത്തണയിൽ നടന്നു.

## Article Content

**മണത്തണ**: രാഷ്ട്രീയയ സ്വയം സേവക് സംഘ് പ്രവർത്തകരുടെ കൂട്ടായ്മയായ വിവേകാനന്ദ ഗ്രാമസേവാ സമിതിയുടെ ഓഫീസ് ഉദ്‌ഘാടനം മണത്തണയിൽ നടന്നു.

2017 മണത്തണയിൽ ആരംഭിച്ച വിവേകാനന്ദ ഗ്രാമസേവാ സമിതി സമൂഹത്തിന്റെവിവിധ മേഖലകളിൽ അവശതകൾ അനുഭവിക്കുന്ന ജനങ്ങൾക്കിടയിൽ കൈത്താങ്ങായി പ്രവർത്തിച്ചു വരുന്ന കൂട്ടായ്‌മയാണ്. രാവിലെ 10 മണിക്ക് ഹിന്ദു ഐക്യവേദി സംസ്ഥാന വർക്കിംഗ് പ്രസിഡണ്ട് വൽസൻ തില്ലങ്കേരി മണത്തണയിൽ ആരംഭിച്ച വിവേകാനന്ദ ഗ്രാമസേവാ സമിതിയുടെ ഓഫീസ് ഉദ്‌ഘാടനം ചെയ്തു.

വാർഡ് മെമ്പർ ബേബി സോജ അദ്ധ്യക്ഷനായി. ഓഫീസ് ഉദ്‌ഘാടനത്തോടനുബന്ധിച്ച് പി പി മുകുന്ദൻ, പി പി ചന്ദ്രൻ സഹോദരങ്ങളുടെ സ്മരണാർത്ഥം പെയിൻ ആന്റ് പാലിയേറ്റീവ് കെയർ യൂണിറ്റും ആരംഭിച്ചു.

വീൽ ചെയർ, വാക്കർ, എയർബെഡ്ഡ്, വാട്ടർ ബെഡ്ഡ്, ഫോൾഡിംഗ് കട്ടിൽ എന്നിവയും മൊബൈൽ ഫ്രീസറും ഇവിടെ സജ്ജമാക്കിയിട്ടുണ്ട്.

11 മണിക്ക് ഗ്രാമ സേവാ സമിതിയുടെ ആസ്ഥാന മന്ദിരമായ മാതൃമന്ദിരത്തിൽ പി.പി മുകുന്ദൻ, പി പി ചന്ദ്രൻ എന്നിവരുടെ അനുസ്മരണ ചടങ്ങ് നടന്നു.

വേണു ചെറിയത്തിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന അനുസ്മരണ യോഗം മുതിർന്ന ആർ എസ് എസ് നേതാവ് കൊളക്കോട് ചന്ദ്രശേഖരൻ ഉദ്‌ഘാടനം ചെയിതു.

ഫോട്ടോ അനാച്ഛാദനം സജീവൻ ആറളം നിർവഹിച്ചു. ഹിന്ദു ഐക്യവേദി സംസ്ഥാന വർക്കിംഗ് പ്രസിണ്ട് വൽസൻ തില്ലങ്കേരി, കോമത്ത് ദാമോദരൻ മാസ്റ്റർ, വരിക്കോളി രാമചന്ദ്രൻ, കുഞ്ഞോഴത്ത് മുകുന്ദൻ മാസ്റ്റർ, ഗംഗാധരൻ കോലാഞ്ചിറ തുടങ്ങിയവർ സംസാരിച്ചു.

ക്ഷണിക്കപ്പെട്ട സംഘ ബന്ധുക്കൾക്കായി വിഭവ സമൃദ്ധമായ സദ്യയും സംഘാടകർ ഒരുക്കിയിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/163493/vevekanadha-gramseva-organization)