---
title: "വാറ്റു കേന്ദ്രം തകർത്ത് 200 ലിറ്റർ വാഷും 35 ലിറ്റർ ചാരായവും വാറ്റുപകരണങ്ങളും പിടികൂടി പേരാവൂർ എക്സൈസ്"
english_title: "Peravoor excise "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/163514/peravoor-excise"
published_at: "2023-11-19T19:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/655a1741db668_PicsArt_11-19-07.37.17.jpg"
keywords: []
---

# വാറ്റു കേന്ദ്രം തകർത്ത് 200 ലിറ്റർ വാഷും 35 ലിറ്റർ ചാരായവും വാറ്റുപകരണങ്ങളും പിടികൂടി പേരാവൂർ എക്സൈസ്

> **Lead Summary:** വെളളർവള്ളി തുള്ളാംപൊയിൽ ഭാഗത്ത് നടത്തിയ റെയിഡിൽ പേരാവൂർ എക്സൈസ് വൻ വാറ്റു കേന്ദ്രം തകർത്തു. 200 ലിറ്റർ വാഷും 35 ലിറ്റർ ചാരായവും വാറ്റുപകരണങ്ങളും പിടികൂടി.

## Article Content

വെളളർവള്ളി തുള്ളാംപൊയിൽ ഭാഗത്ത് നടത്തിയ റെയിഡിൽ പേരാവൂർ എക്സൈസ് വൻ വാറ്റു കേന്ദ്രം തകർത്തു. 200 ലിറ്റർ വാഷും 35 ലിറ്റർ ചാരായവും വാറ്റുപകരണങ്ങളും പിടികൂടി.

രഹസ്യ വിവരത്തെ തുടർന്ന് ഇന്ന് പകൽ വെള്ളർവള്ളി തുള്ളാംപൊയിൽ ഭാഗത്ത് നടത്തിയ പരിശോധനയിൽ വൻ ചാരായ നിർമ്മാണ കേന്ദ്രംകണ്ടെത്തി തകർത്തു. റെയിഡിൽ 200 ലിറ്റർ വാഷും 35 ലിറ്റർ ചാരായവും വാറ്റുപകരണങ്ങളും കണ്ടെടുത്തു. ആൾ താമസമില്ലാത്ത വിജനമായ പ്രദേശമായ ഇവിടെ മണ്ണിൽ കുഴിച്ചിട്ട നിലയിലാണ് വാഷും ചാരായവും സൂക്ഷിച്ചിരുന്നത്. മേഖലയിൽ ചാരായമൊഴുക്കാനുള്ള വൻ പദ്ധതിയാണ് റെയിഡിൽ തകർത്തത്. ചാരായ നിർമ്മാണത്തിന് പിന്നിൽ പ്രവർത്തിച്ചവരെ പറ്റി അന്വേഷണമാരംഭിച്ചു.

 എക്സൈസ് ഇൻസ്പെക്ടർ എ.കെ വിജേഷിന്റെ നേതൃത്വത്തിൽ പ്രിവന്റിവ് ഓഫീസർമാരായ എം പി. സജീവൻ, സജീവൻ തരിപ്പ, പ്രിവന്റിവ് ഓഫീസർഗ്രേഡ് ബാബുമോൻ ഫ്രാൻസിസ്, സിവിൽ എക്സൈസ് ഓഫീസർ വി. സിനോജ് എന്നിവർ റെയിഡിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/163514/peravoor-excise)