---
title: "നവകേരള സദസ്സ് കണ്ണൂർ ജില്ലയിൽ ആരംഭിക്കേണ്ടത് അയ്യങ്കുന്നിലെ സുബ്രഹ്മണ്യൻ്റെ വീട്ടിൽ നിന്നും; വിജിൽ മോഹനൻ"
english_title: "Navakeralam "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/163517/navakeralam"
published_at: "2023-11-19T19:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/655a19441f170_PicsArt_11-19-07.46.38.jpg"
keywords: []
---

# നവകേരള സദസ്സ് കണ്ണൂർ ജില്ലയിൽ ആരംഭിക്കേണ്ടത് അയ്യങ്കുന്നിലെ സുബ്രഹ്മണ്യൻ്റെ വീട്ടിൽ നിന്നും; വിജിൽ മോഹനൻ

> **Lead Summary:** **ഇരിട്ടി:** നവകേരള സദസ്സ് കണ്ണൂർ ജില്ലയിൽ ആരംഭിക്കേണ്ടത് ജീവിക്കാൻ വഴിയില്ലാതെ ആത്മഹത്യ ചെയ്ത അയ്യങ്കുന്നിലെ കർഷകൻ സുബ്രഹ്മണ്യൻ്റെ വീട്ടിൽ നിന്നും ആണ് എന്ന് യൂത്ത് കോൺഗ്രസ് നിയുക്ത ജില്ലാ പ്രസിഡൻ്റ് വിജിൽ മോഹനൻ പറഞ്ഞു.

## Article Content

**ഇരിട്ടി:** നവകേരള സദസ്സ് കണ്ണൂർ ജില്ലയിൽ ആരംഭിക്കേണ്ടത് ജീവിക്കാൻ വഴിയില്ലാതെ ആത്മഹത്യ ചെയ്ത അയ്യങ്കുന്നിലെ കർഷകൻ സുബ്രഹ്മണ്യൻ്റെ വീട്ടിൽ നിന്നും ആണ് എന്ന് യൂത്ത് കോൺഗ്രസ് നിയുക്ത ജില്ലാ പ്രസിഡൻ്റ് വിജിൽ മോഹനൻ പറഞ്ഞു.

പെൻഷൻ കിട്ടാതെയും, കൃഷിയുടെ ആദായം ലഭിക്കാതെയും ബുദ്ധിമുട്ടിലായതിനെ തുടർന്നാണ് അദ്ദേഹം ജീവനൊടുക്കിയതെന്നുംഈ രക്തസാക്ഷിത്വം സർക്കാർ കാരണമാണെന്നും വിജിൽ കുറ്റപ്പെടുത്തി. സുബ്രമണ്യൻ്റെ വീട് സന്ദർശിച്ചു മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു വിജിൽ മോഹനൻ. അയ്യൻകുന്ന് യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്‌ ജിതിൻ തോമസ് വൈസ് പ്രസിഡന്റ്‌ മാരായ കെ ആർ നിധിൻ രാജൻ, സുനീഷ് തോമസ്, സെക്രട്ടറി മാരായ ജോഷി മഞ്ഞപ്പള്ളി, ജിന്റോ പാറയാനി, തുടങ്ങിയവർ വീട് സന്ദർശിച്ചു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/163517/navakeralam)