---
title: "ഒടുവില്‍ ഇന്ത്യ തോറ്റു, ഫൈനലില്‍!!! ഓസ്ട്രേലിയ ലോക ചാമ്പ്യന്മാര്‍"
english_title: "Australia "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/163550/australia"
published_at: "2023-11-19T21:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/655a33b9a322c_n557938442170041023963103a71e5ce0b5c5cded6c90393cd0777dc417c7c594a1d8545c269d89a58f877c.jpg"
keywords: []
---

# ഒടുവില്‍ ഇന്ത്യ തോറ്റു, ഫൈനലില്‍!!! ഓസ്ട്രേലിയ ലോക ചാമ്പ്യന്മാര്‍

> **Lead Summary:** ലോകകപ്പ് ഫൈനലില്‍ ഇന്ത്യയ്ക്ക് തോല്‍വി. ഇന്ന് ഓസ്ട്രേലിയയ്ക്കെതിരെ ബാറ്റിംഗ് പരാജയത്തിന് ശേഷം ഇന്ത്യ 240 എന്ന സ്കോര്‍ നേടിയപ്പോള്‍ ലക്ഷ്യം 42.3 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ മറികടന്ന് ഓസ്ട്രേലിയ. തുടക്കത്തില്‍ വിക്കറ്റുകളുമായി ഇന്ത്യ ഓസ്ട്രേലിയയെ 47/3 എന്ന നിലയില്‍ പ്രതിരോധത്തിലാക്കിയെങ്കിലും പിന്നീട് മത്സരത്തില്‍ ഓസ്ട്രേലിയ പിടിമുറുക്കുകയായിരുന്നു.

## Article Content

ലോകകപ്പ് ഫൈനലില്‍ ഇന്ത്യയ്ക്ക് തോല്‍വി. ഇന്ന് ഓസ്ട്രേലിയയ്ക്കെതിരെ ബാറ്റിംഗ് പരാജയത്തിന് ശേഷം ഇന്ത്യ 240 എന്ന സ്കോര്‍ നേടിയപ്പോള്‍ ലക്ഷ്യം 42.3 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ മറികടന്ന് ഓസ്ട്രേലിയ. തുടക്കത്തില്‍ വിക്കറ്റുകളുമായി ഇന്ത്യ ഓസ്ട്രേലിയയെ 47/3 എന്ന നിലയില്‍ പ്രതിരോധത്തിലാക്കിയെങ്കിലും പിന്നീട് മത്സരത്തില്‍ ഓസ്ട്രേലിയ പിടിമുറുക്കുകയായിരുന്നു.

ട്രാവിസ് ഹെഡ് - മാര്‍നസ് ലാബൂഷാനെ കൂട്ടുകെട്ട് മത്സരം മാറ്റി മറിയ്ക്കുന്നതാണ് ഒരു ലക്ഷത്തിനുമേലുള്ള ഇന്ത്യന്‍ ആരാധകര്‍ക്ക് പിന്നീട് കാണാനായത്. ഇരുവരും നാലാം വിക്കറ്റില്‍ നേടിയ 192 റണ്‍സ് ഇന്ത്യന്‍ ഹൃദയങ്ങള്‍ തകര്‍ത്തെറിയുകയായിരുന്നു. ഹെഡ് തന്റെ ശതകം 95 പന്തില്‍ നിന്ന് പൂര്‍ത്തിയാക്കിയപ്പോള്‍ താരം 137 റണ്‍സുമായി വിജയത്തിന് തൊട്ടരികിലെത്തി പുറത്തായി.

ലാബൂഷാനെ 58 റണ്‍സും നേടി ഓസ്ട്രേലിയയുടെ വിജയത്തില്‍ നിര്‍ണ്ണായക പങ്ക് വഹിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/163550/australia)