---
title: "അഖിലേന്ത്യാ പണിമുടക്കിന്റെ ഭാഗമായി കണ്ണൂർ എസ് ബി ഐ ബ്രാഞ്ചിന് മുന്നിൽ തൊഴിലാളികൾ പണിമുടക്കി"
english_title: "Workers strike in front of Kannur SBI branch"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/16377/Workers-strike-in-front-of-Kannur-SBI-branch"
published_at: "2021-12-16T15:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61bb13f825910_Screenshot_20211216_155413.jpg"
keywords: []
---

# അഖിലേന്ത്യാ പണിമുടക്കിന്റെ ഭാഗമായി കണ്ണൂർ എസ് ബി ഐ ബ്രാഞ്ചിന് മുന്നിൽ തൊഴിലാളികൾ പണിമുടക്കി

> **Lead Summary:** യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസിന്റെ നേതൃത്വത്തിൽ ഡിസംബർ 16 17 തീയതികളിൽ അഖിലേന്ത്യാ പണിമുടക്കിന്റെ ഭാഗമായി കണ്ണൂർ എസ് ബി ഐ ബ്രാഞ്ചിന് മുന്നിൽ തൊഴിലാളികൾ പണിമുടക്കി. പൊതുമേഖല ബാങ്കുകളെ സ്വകാര്യവൽക്കരിക്കാനുള്ള നീക്കം ഉപേക്ഷിക്കുക എന്ന ആവശ്യം ഉന്നയിച്ചാണ് പണിമുടക്ക് സംഘടിപ്പിക്കുന്നത്. പത്തുലക്ഷം ബാങ്ക് ജീവനക്കാരും ഓഫീസർമാരും ആണ് പണിമുടക്കിൽ അണിനിരക്കുന്നത്. 2021 ബാങ്കിംഗ് നിയമഭേദഗതി ബില്ലിൽ പൊതുമേഖല ബാങ്കുകളിലെ സർക്കാർ ഓഹരി ഉടമസ്ഥതയും നിയന്ത്രണങ്ങളും വെട്ടിച്ചുരുക്കുവാനുള്ള വ്യവസ്ഥകളാണ് കൊണ്ടുവരുന്നത്.

## Article Content

യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസിന്റെ നേതൃത്വത്തിൽ ഡിസംബർ 16 17 തീയതികളിൽ അഖിലേന്ത്യാ പണിമുടക്കിന്റെ ഭാഗമായി കണ്ണൂർ എസ് ബി ഐ ബ്രാഞ്ചിന് മുന്നിൽ തൊഴിലാളികൾ പണിമുടക്കി. പൊതുമേഖല ബാങ്കുകളെ സ്വകാര്യവൽക്കരിക്കാനുള്ള നീക്കം ഉപേക്ഷിക്കുക എന്ന ആവശ്യം ഉന്നയിച്ചാണ് പണിമുടക്ക് സംഘടിപ്പിക്കുന്നത്. പത്തുലക്ഷം ബാങ്ക് ജീവനക്കാരും ഓഫീസർമാരും ആണ് പണിമുടക്കിൽ അണിനിരക്കുന്നത്. 2021 ബാങ്കിംഗ് നിയമഭേദഗതി ബില്ലിൽ പൊതുമേഖല ബാങ്കുകളിലെ സർക്കാർ ഓഹരി ഉടമസ്ഥതയും നിയന്ത്രണങ്ങളും വെട്ടിച്ചുരുക്കുവാനുള്ള വ്യവസ്ഥകളാണ് കൊണ്ടുവരുന്നത്.

പൊതുമേഖലാ ബാങ്കുകളെ സ്വകാര്യവൽക്കരിക്കേണ്ട ആവശ്യകതയോ നിർബന്ധിത സാഹചര്യങ്ങളോ ഇല്ല കഴിഞ്ഞ ഏഴു വർഷക്കാലയളവിൽ 11.11 ലക്ഷം കോടി രൂപ പ്രവർത്തന ലാഭമാണ് പൊതുമേഖല ബാങ്കുകൾ ഉണ്ടാക്കിയത്. ജി വി ശരത് ചന്ദ്രൻ, സി. വി പ്രസന്നൻ, ടി. ആർ. രാജൻ, ഗോപി, ഷാനവാസ് തുടങ്ങിയവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/16377/Workers-strike-in-front-of-Kannur-SBI-branch)