---
title: "അയ്യൻകുന്നിലെ കർഷകൻ്റെ ആത്മഹത്യ; ഇരിട്ടി താലൂക്ക് ഓഫീസിലേക്ക് കോൺഗ്രസ് മാർച്ച് നടത്തി"
english_title: "Congress "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/163770/congress"
published_at: "2023-11-20T18:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/655b5ae38bf89_PicsArt_11-20-06.37.29.jpg"
keywords: []
---

# അയ്യൻകുന്നിലെ കർഷകൻ്റെ ആത്മഹത്യ; ഇരിട്ടി താലൂക്ക് ഓഫീസിലേക്ക് കോൺഗ്രസ് മാർച്ച് നടത്തി

> **Lead Summary:** **ഇരിട്ടി:** അയ്യൻകുന്ന് മുടിക്കയത്ത് കർഷകനായ നടുവത്ത് സുബ്രഹ്മണ്യൻ ജീവനൊടുക്കാനുണ്ടായ സാഹചര്യത്തിന് പിന്നിൽ സർക്കാറിൻ്റെയും വനംവകുപ്പിൻ്റെയും കുറ്റകരമായ അനാസ്ഥയാണെന്ന് ആരോപിച്ച് ഇരിട്ടി ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇരിട്ടി താലൂക്ക് ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തി.

## Article Content

**ഇരിട്ടി:** അയ്യൻകുന്ന് മുടിക്കയത്ത് കർഷകനായ നടുവത്ത് സുബ്രഹ്മണ്യൻ ജീവനൊടുക്കാനുണ്ടായ സാഹചര്യത്തിന് പിന്നിൽ സർക്കാറിൻ്റെയും വനംവകുപ്പിൻ്റെയും കുറ്റകരമായ അനാസ്ഥയാണെന്ന് ആരോപിച്ച് ഇരിട്ടി ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇരിട്ടി താലൂക്ക് ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തി.

സുബ്രഹ്മണ്യൻ്റെ കുടുംബത്തിന് അർഹമായ നഷ്'s പരിഹാരം നൽകണമെന്നും, വനാതിർത്തിയിൽ താമസിക്കുന്ന കർഷകൻ്റെ ജീവനും സ്വത്തിനും സർക്കാർ സംരക്ഷണം നൽകണമെന്നും പ്രതിക്ഷേധ പ്രവർത്തകർ ആവശ്യപ്പെട്ടു. ഡി സി.സി. പ്രസിഡണ്ട് അഡ്വ. മാർട്ടിൻ ജോർജ്ജ് ഉദ്ഘാടനം ചെയ്തു. അഡ്വ. സണ്ണി ജോസഫ് എം.എൽ.എ, ചന്ദ്രൻ തില്ലങ്കേരി, ലിസി ജോസഫ്, പി.കെ. ജനാർദ്ദനൻ, ജെയ്സൺ കാരക്കാട്ട്, വി.ടി. തോമസ്, കെ. വേലായുധൻ, സാജു യോമസ്, തോമസ് വർഗ്ഗീസ്, മിനി പ്രസാദ്, ഐസക് ജോസഫ്, എം. അജേഷ് തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/163770/congress)