---
title: "നവകേരളം കർമ്മപദ്ധതിയുടെ ഭാഗമായി ഹരിതകേരളം മിഷന്റെ നവകേരളം പച്ചത്തുരുത്ത് കേളകത്ത് നിർമിച്ചു"
english_title: "Navakeralam "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/163773/navakeralam"
published_at: "2023-11-20T18:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/655b5dd09f3ce_PicsArt_11-20-06.50.30.jpg"
keywords: []
---

# നവകേരളം കർമ്മപദ്ധതിയുടെ ഭാഗമായി ഹരിതകേരളം മിഷന്റെ നവകേരളം പച്ചത്തുരുത്ത് കേളകത്ത് നിർമിച്ചു

> **Lead Summary:** നവകേരളം കർമ്മപദ്ധതിയുടെ ഭാഗമായി ഹരിതകേരളം മിഷന്റെ നവകേരളം പച്ചത്തുരുത്ത് കേളകത്ത് നിർമിച്ചു. തൊഴിലുറപ്പ് പദ്ധതിയിൽപെടുത്തി വളയഞ്ചാൽ ചീങ്കണ്ണിപ്പുഴക്കരികിലെ നാല്പത് സെന്റ് പുറംമ്പോക്കിലാണ് പച്ചത്തുരുത്ത് നിർമിച്ചത്. പതിനഞ്ച് ഇനങ്ങളിലായി 350 മരതൈകളും കല്ലൻ മുളയുടെ 250 തൈകളുമാണ് മൂന്ന് വർഷത്തെ പ്രയത്നം കൊണ്ട് വളർത്തി വലുതാക്കിയത്. ഈ വർഷം തൊഴിലുറപ്പ് പദ്ധതിയിൽ 275 തൊഴിൽ ദിനങ്ങൾ സൃഷ്ടിച്ചാണ് തൈകൾ പരിപാലിച്ചത്. ഈ ഭാഗത്തെ പുറംമ്പോക്ക് തുരുത്തിലെ ബാക്കി ഒരു ഏക്കർ കൂടി നവകേരളം പച്ചത്തുരുത്തിന്റെ ഭാഗമാക്കും ഇതിനായി 95 ഇനങ്ങളിലായി 2000 തൈകളും 1000 മുളതൈകൾ വാങ്ങുന്നതിനും തുക വകയിരുത്തി.

## Article Content

നവകേരളം കർമ്മപദ്ധതിയുടെ ഭാഗമായി ഹരിതകേരളം മിഷന്റെ നവകേരളം പച്ചത്തുരുത്ത് കേളകത്ത് നിർമിച്ചു. തൊഴിലുറപ്പ് പദ്ധതിയിൽപെടുത്തി വളയഞ്ചാൽ ചീങ്കണ്ണിപ്പുഴക്കരികിലെ നാല്പത് സെന്റ് പുറംമ്പോക്കിലാണ് പച്ചത്തുരുത്ത് നിർമിച്ചത്. പതിനഞ്ച് ഇനങ്ങളിലായി 350 മരതൈകളും കല്ലൻ മുളയുടെ 250 തൈകളുമാണ് മൂന്ന് വർഷത്തെ പ്രയത്നം കൊണ്ട് വളർത്തി വലുതാക്കിയത്. ഈ വർഷം തൊഴിലുറപ്പ് പദ്ധതിയിൽ 275 തൊഴിൽ ദിനങ്ങൾ സൃഷ്ടിച്ചാണ് തൈകൾ പരിപാലിച്ചത്. ഈ ഭാഗത്തെ പുറംമ്പോക്ക് തുരുത്തിലെ ബാക്കി ഒരു ഏക്കർ കൂടി നവകേരളം പച്ചത്തുരുത്തിന്റെ ഭാഗമാക്കും ഇതിനായി 95 ഇനങ്ങളിലായി 2000 തൈകളും 1000 മുളതൈകൾ വാങ്ങുന്നതിനും തുക വകയിരുത്തി.

നവകേരളം പച്ചത്തുരുത്തിന്റെ സമർപ്പണം പഞ്ചായത്ത് പ്രസിഡന്റ് സി ടി അനീഷ് ഉദ്ഘാടനം ചെയ്തു. വാർഡ്‌ അംഗം പ്രീത ഗംഗാധരൻ അധ്യക്ഷയായി. സ്ഥിരം സമിതി അധ്യക്ഷരായ ടോമി പുളിക്കക്കണ്ടം, സജീവൻ പാലുമ്മി, പഞ്ചായത്ത് അംഗം ബിനു മാനുവൽ, എംജിഎൻആർഇജി എഇ അഞ്ജുഷ ഷാജി, ഹരിതകേരളം മിഷൻ ആർപി നിഷാദ് മണത്തണ തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/163773/navakeralam)