---
title: "തൊണ്ടിയിൽ സെന്റ് ജോൺസിൽ ലൈബ്രറി ശാക്തീകരണ യജ്ഞം"
english_title: "Sent johns "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/163776/sent-johns"
published_at: "2023-11-20T18:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/655b5f6170f47_PicsArt_11-20-06.57.53.jpg"
keywords: []
---

# തൊണ്ടിയിൽ സെന്റ് ജോൺസിൽ ലൈബ്രറി ശാക്തീകരണ യജ്ഞം

> **Lead Summary:** **പേരാവൂർ: **തൊണ്ടിയിൽ സെൻറ് ജോൺസ് യുപി സ്കൂളിൽ ലൈബ്രറി ശാക്തീകരണ യജ്ഞത്തിന് തുടക്കമായി. പദ്ധതിയുടെ ഭാഗമായി സൗത്ത് ഇന്ത്യൻ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ സ്കൂൾ ലൈബ്രറിക്ക് നൽകിയ പുസ്തകങ്ങൾ അധികൃതർ ഏറ്റുവാങ്ങി.

## Article Content

**പേരാവൂർ: **തൊണ്ടിയിൽ സെൻറ് ജോൺസ് യുപി സ്കൂളിൽ ലൈബ്രറി ശാക്തീകരണ യജ്ഞത്തിന് തുടക്കമായി. പദ്ധതിയുടെ ഭാഗമായി സൗത്ത് ഇന്ത്യൻ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ സ്കൂൾ ലൈബ്രറിക്ക് നൽകിയ പുസ്തകങ്ങൾ അധികൃതർ ഏറ്റുവാങ്ങി.

സ്കൂൾ ഹാളിൽ നടന്ന ചടങ്ങിൽ അസി. മാനേജർ ഫാ. ജെറിൻ പന്തല്ലൂപറമ്പിൽ അധ്യക്ഷനായി. സ്കൂൾ പ്രഥമ അധ്യാപകൻ സോജൻ വർഗീസ്, പിടിഎ പ്രസിഡണ്ട് വിനോദ് നടുവത്താനിയിൽ, മദർ പി ടി എ പ്രസിഡണ്ട് ഗ്ലോറി റോബിൻ തുടങ്ങിയവർ സംസാരിച്ചു. സൗത്ത് ഇന്ത്യൻ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ ഡിവിഷണൽ സെക്രട്ടറി രഞ്ജിത്ത് എസ് ഡൊമിനിക്, ജെസ്ബിൻ, എന്നിവരാണ് പുസ്തക കൈമാറ്റം നടത്തിയത്.

സ്കൂൾ ലൈബ്രറി ചുമതയുള്ള അബ്ദുൾ റഷീദ് വി പി, അഭിമോൾ കെ ജോർജ് എന്നിവർ ചേർന്ന് പുസ്തകങ്ങൾ ഏറ്റുവാങ്ങുകയും ചെയ്തു. പതിമൂവായിരം രൂപയുടെ പുസ്തകങ്ങളാണ് ബാങ്ക് അധികൃതർ സ്കൂളിന് നൽകിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/163776/sent-johns)