---
title: "സ്കൂള്‍ ബാഗിനെ ചൊല്ലി തര്‍ക്കം; കെഎസ്‌ആര്‍ടിസി കണ്ടക്ടര്‍ വിദ്യാര്‍ഥിയെ ആക്രമിച്ചു"
english_title: "Ksrtc "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/163785/ksrtc"
published_at: "2023-11-20T19:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/655b6468e9469_n55815380417004881929562c78645c3f35bbadebb8ba8093e44fce9edaf63650d1525aa0f2408c57863719.jpg"
keywords: []
---

# സ്കൂള്‍ ബാഗിനെ ചൊല്ലി തര്‍ക്കം; കെഎസ്‌ആര്‍ടിസി കണ്ടക്ടര്‍ വിദ്യാര്‍ഥിയെ ആക്രമിച്ചു

> **Lead Summary:** **പെരുമ്പാവൂര്‍: **കെഎസ്‌ആര്‍ടിസി കണ്ടക്ടറുടെ ആക്രമണത്തില്‍ സ്കൂള്‍ വിദ്യാര്‍ഥിക്ക് പരിക്ക്. പാറപ്പുറം സ്വദേശി മുഹമ്മദ് അല്‍സാബിത്തിനാണ് പരിക്കേറ്റത്. സ്കൂള്‍ ബാഗ് വയ്ക്കുന്നതിലെ തര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചത്. 

## Article Content

**പെരുമ്പാവൂര്‍: **കെഎസ്‌ആര്‍ടിസി കണ്ടക്ടറുടെ ആക്രമണത്തില്‍ സ്കൂള്‍ വിദ്യാര്‍ഥിക്ക് പരിക്ക്. പാറപ്പുറം സ്വദേശി മുഹമ്മദ് അല്‍സാബിത്തിനാണ് പരിക്കേറ്റത്. സ്കൂള്‍ ബാഗ് വയ്ക്കുന്നതിലെ തര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചത്. 

കണ്ടക്ടര്‍ പേന ഉപയോഗിച്ച്‌ വിദ്യാര്‍ഥിയുടെ കണ്ണിനും പുരികത്തിലും കുത്തി പരിക്കേല്‍പ്പിക്കുകയായിരുന്നു. സംഭവത്തില്‍ ബസ് കണ്ടക്ടറായ കീഴില്ലം സ്വദേശി വിമലിനെതിരെ പോലീസ് കേസെടുത്തു. കണ്ണിനു മുറിവേറ്റ വിദ്യാര്‍ഥി ആശുപത്രിയില്‍ ചികിത്സയിലാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/163785/ksrtc)