---
title: "രാഹുല്‍ മാങ്കൂട്ടത്തില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷൻ, ഔദ്യോഗിക പ്രഖ്യാപനമായി"
english_title: "Youth Congress "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/163807/youth-congress"
published_at: "2023-11-20T20:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/655b707c69682_n55820470217004912702679c7dc2eab2e074efe3d3c7e2aa705b343d5456fcb2a2c245a5e0f73daf2cae5a.jpg"
keywords: []
---

# രാഹുല്‍ മാങ്കൂട്ടത്തില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷൻ, ഔദ്യോഗിക പ്രഖ്യാപനമായി

> **Lead Summary:** **ന്യൂഡല്‍ഹി: **രാഹുല്‍ മാങ്കൂട്ടത്തിനെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനായി പ്രഖ്യാപിച്ചു. ഇന്ന് നടന്ന അഭിമുഖത്തിനുശേഷമാണ് കേന്ദ്ര നേതൃത്വം രാഹുലിനെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനായി പ്രഖ്യാപിച്ചത്. അബിൻ വര്‍ക്കിയാണ് വൈസ് പ്രസിഡന്‍റ്. ഇരുവരെയും ഭാരവാഹികളായി നിയോഗിച്ചു കൊണ്ടുള്ള ഔദ്യോഗിക അറിയിപ്പ് ഇറങ്ങി. 

## Article Content

**ന്യൂഡല്‍ഹി: **രാഹുല്‍ മാങ്കൂട്ടത്തിനെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനായി പ്രഖ്യാപിച്ചു. ഇന്ന് നടന്ന അഭിമുഖത്തിനുശേഷമാണ് കേന്ദ്ര നേതൃത്വം രാഹുലിനെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനായി പ്രഖ്യാപിച്ചത്. അബിൻ വര്‍ക്കിയാണ് വൈസ് പ്രസിഡന്‍റ്. ഇരുവരെയും ഭാരവാഹികളായി നിയോഗിച്ചു കൊണ്ടുള്ള ഔദ്യോഗിക അറിയിപ്പ് ഇറങ്ങി. 

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ ഏറ്റവും കൂടുതല്‍ വോട്ടുകള്‍ നേടിയിരുന്നു. തെരഞ്ഞെടുപ്പില്‍ കൂടുതല്‍ വോട്ടുകള്‍ നേടിയ രാഹുല്‍ മാങ്കൂട്ടത്തില്‍, അബിൻ വര്‍ക്കി, അരിതാ ബാബു എന്നിവരുമായുള്ള അഭിമുഖത്തിനു ശേഷമായിരുന്നു കേന്ദ്ര നേതൃത്വം രാഹുല്‍ മാങ്കൂട്ടത്തിനെ സംസ്ഥാന യൂത്ത് കോണ്‍ഗ്രസിന്‍റെ അധ്യക്ഷനായി നിയോഗിച്ചു കൊണ്ടുള്ള ഔദ്യോഗിക അറിയിപ്പ് ഇറക്കിയത്.

യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷൻ ബി.വി. ശ്രീനിവാസ് ഉള്‍പ്പെടെയുള്ളവരായിരുന്നു അഭിമുഖ പാനലില്‍ ഉണ്ടായിരുന്നത്. യൂത്ത് കോണ്‍ഗ്രസിന്‍റെ ഭാവി പരിപാടികള്‍, എങ്ങനെയൊക്കെ ആകും സംഘടനയെ നയിക്കുക തുടങ്ങിയ കാര്യങ്ങള്‍ ആയിരുന്നു പ്രധാന ചര്‍ച്ച.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/163807/youth-congress)