---
title: "ഡയാലിസിസ് രോഗികൾക്കുള്ള കിറ്റ് വിതരണ പദ്ധതിയുടെ ഉത്ഘാടനം നടന്നു"
english_title: "Inauguration of Kit Distribution Scheme for Dialysis Patients"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/16381/Inauguration-of-Kit-Distribution-Scheme-for-Dialysis-Patients"
published_at: "2021-12-16T16:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61bb16f50f466_Screenshot_20211216_155729.jpg"
keywords: []
---

# ഡയാലിസിസ് രോഗികൾക്കുള്ള കിറ്റ് വിതരണ പദ്ധതിയുടെ ഉത്ഘാടനം നടന്നു

> **Lead Summary:** കണ്ണൂർ മുനിസിപ്പൽ കോർപ്പറേഷൻ 2020-21 വാർഷിക പദ്ധതിയിലുൾപ്പെടുത്തി നടപ്പിലാക്കുന്ന ഡയാലിസിസ് രോഗികൾക്കുള്ള കിറ്റ് വിതരണ പദ്ധതിയുടെ ഉത്ഘാടനം നടന്നു.കോർപ്പറേഷൻ കൗൺസിൽ ഹാളിൽ നടന്ന പരിപാടി മേയർ അഡ്വ ടി ഒ മോഹനൻ ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി മേയർ ടി ഷമീമ ടീച്ചർ അധ്യക്ഷത വഹിച്ചു.

## Article Content

കണ്ണൂർ മുനിസിപ്പൽ കോർപ്പറേഷൻ 2020-21 വാർഷിക പദ്ധതിയിലുൾപ്പെടുത്തി നടപ്പിലാക്കുന്ന ഡയാലിസിസ് രോഗികൾക്കുള്ള കിറ്റ് വിതരണ പദ്ധതിയുടെ ഉത്ഘാടനം നടന്നു.കോർപ്പറേഷൻ കൗൺസിൽ ഹാളിൽ നടന്ന പരിപാടി മേയർ അഡ്വ ടി ഒ മോഹനൻ ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി മേയർ ടി ഷമീമ ടീച്ചർ അധ്യക്ഷത വഹിച്ചു.

വീട്ടിൽ ഒരു വൃക്ക രോഗിയുണ്ടാവുക എന്നത് എത്രമാത്രം സങ്കരടകരമായ അവസ്ഥയാണ് എന്നത് നമ്മൾ പലരും അനുഭവിച്ചതാണ്. അവർക്ക് ചെറിയ ഒരു ആശ്വാസം നൽകുന്നതിനായാണ് കോർപ്പറേഷൻ ഇത്തരം പദ്ധതിക്ക് തുടക്കമിട്ടത്. 66 പേർക്കാണ് കിറ്റ് നൽകുന്നത്.

10പേർക്ക് ഇന്ന് നൽകും. മറ്റുള്ളവർക്ക് അതത് സോണലുകൾ കേന്ദ്രീകരിച്ച് ഒരാഴ്ച്ചയ്ക്കകം നൽകുമെന്നും മേയർ പറഞ്ഞു.സ്ഥിരം സമിതി അധ്യക്ഷന്മാരായ പി കെ രാഗേഷ്, പി ഇന്ദിര, സിയാദ് തങ്ങൾ, മുസ്ലിഹ് മഠത്തിൽ, ഷബീന ടീച്ചർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/16381/Inauguration-of-Kit-Distribution-Scheme-for-Dialysis-Patients)