---
title: "വീട്ടുകാരോട് പിണങ്ങിയ വിദ്യാർത്ഥി തൂങ്ങി  മരിച്ചു "
english_title: "Thiruvananthapuram "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/163848/thiruvananthapuram"
published_at: "2023-11-21T05:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/655bf19197bbc_Screenshot_20231121-052309_Facebook.jpg"
keywords: []
---

# വീട്ടുകാരോട് പിണങ്ങിയ വിദ്യാർത്ഥി തൂങ്ങി  മരിച്ചു 

> **Lead Summary:** **തിരുവനന്തപുരം**: വീട്ടുകാരോട് പിണങ്ങിയ വിദ്യാർത്ഥി തൂങ്ങി മരിച്ചതിൽ മനം നൊന്ത് അമ്മാവനും തൂങ്ങി മരിച്ചു. കോവളം പാച്ചല്ലൂർ വിനോദ് ഭവനിൽ സരിതയുടെ മകൻ സഞ്ജയ് സന്തോഷ് (കണ്ണൻ ) എന്ന 14 കാരനും കുട്ടിയുടെ മാതാവിന്റെ സഹോദരൻ പാച്ചല്ലൂർ ഐരയിൽ വിനോദ് ഭവനിൽ പരേതയായ സുജാതയുടെ മകൻ രതീഷ് എന്നിവരാണ് മരിച്ചത്.

## Article Content

**തിരുവനന്തപുരം**: വീട്ടുകാരോട് പിണങ്ങിയ വിദ്യാർത്ഥി തൂങ്ങി മരിച്ചതിൽ മനം നൊന്ത് അമ്മാവനും തൂങ്ങി മരിച്ചു. കോവളം പാച്ചല്ലൂർ വിനോദ് ഭവനിൽ സരിതയുടെ മകൻ സഞ്ജയ് സന്തോഷ് (കണ്ണൻ ) എന്ന 14 കാരനും കുട്ടിയുടെ മാതാവിന്റെ സഹോദരൻ പാച്ചല്ലൂർ ഐരയിൽ വിനോദ് ഭവനിൽ പരേതയായ സുജാതയുടെ മകൻ രതീഷ് എന്നിവരാണ് മരിച്ചത്.

ഞായറാഴ്ച ഉച്ചയോടെയാണ് സഞ്ജയ് വീടിനുള്ളിൽ മുറിയിൽ കെട്ടിത്തൂങ്ങിയത്. ഷോളിൽ തൂങ്ങിയ കുട്ടിയ വീട്ടുകാർ ഉടൻ തന്നെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റിയ ശേഷം തിരിച്ചെത്തിയ രതീഷ് അസ്വസ്ഥനായിരുന്നതായി ബന്ധുക്കൾ പറഞ്ഞു. രാത്രിയോടെ കൈയ്യിലെ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ച രതീഷിനെ സുഹൃത്തുക്കൾ ചേർന്ന് ആശുപത്രിയിൽ എത്തിച്ച് ചികിത്സ നടത്തി വീട്ടിൽ എത്തിച്ചു.

രാത്രിയിൽ സുഹൃത്തുക്കളുടെ സംരക്ഷണയിലായിരുന്ന രതീഷ് ഇവരുടെ കണ്ണുവെട്ടിച്ച് വീടിന്റെ രണ്ടാം നിലയിൽ കയറി തുങ്ങി മരിക്കുകയായിരുന്നുവെന്നാണ് വിവരമെന്ന് പൊലീസ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/163848/thiruvananthapuram)