---
title: "ലോക ബാഡ്മിന്റണ്‍ ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ പിവി സിന്ധു  ക്വാര്‍ട്ടറില്‍"
english_title: "India's PV Sindhu in the quarterfinals"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/16387/India's-PV-Sindhu-in-the-quarterfinals"
published_at: "2021-12-16T16:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61bb1c4bf12f0_Screenshot_20211216_162946.jpg"
keywords: []
---

# ലോക ബാഡ്മിന്റണ്‍ ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ പിവി സിന്ധു  ക്വാര്‍ട്ടറില്‍

> **Lead Summary:** മാഡ്രിഡ്: ലോക ബാഡ്മിന്റണ്‍ ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ പിവി സിന്ധു ക്വാര്‍ട്ടറില്‍. തായ്‌ലന്‍ഡിന്റെ ഒമ്പതാം സീഡ് ചോച്ചുവോങിനെയാണ് സിന്ധു വീഴ്ത്തിയത്. സ്‌കോര്‍ 24-14,21-18. നേരത്തെ, സിന്ധു തുടരെ രണ്ട് വട്ടം ചോച്ചുവോങ്ങിനോട് തോറ്റിരുന്നു. അതിന് ഇവിടെ പകരം വീട്ടാനും സിന്ധുവിനായി. ആറാം സീഡായ സിന്ധു 48 മിനിറ്റില്‍ മത്സരം പൂര്‍ത്തിയാക്കി.

## Article Content

മാഡ്രിഡ്: ലോക ബാഡ്മിന്റണ്‍ ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ പിവി സിന്ധു ക്വാര്‍ട്ടറില്‍. തായ്‌ലന്‍ഡിന്റെ ഒമ്പതാം സീഡ് ചോച്ചുവോങിനെയാണ് സിന്ധു വീഴ്ത്തിയത്. സ്‌കോര്‍ 24-14,21-18. നേരത്തെ, സിന്ധു തുടരെ രണ്ട് വട്ടം ചോച്ചുവോങ്ങിനോട് തോറ്റിരുന്നു. അതിന് ഇവിടെ പകരം വീട്ടാനും സിന്ധുവിനായി. ആറാം സീഡായ സിന്ധു 48 മിനിറ്റില്‍ മത്സരം പൂര്‍ത്തിയാക്കി.

ഈ വര്‍ഷം ആദ്യം ഓള്‍ ഇംഗ്ലണ്ട് ഓപ്പണിലും വേള്‍ഡ് ടൂര്‍ ഫൈനലിലുമാണ് സിന്ധു ചോച്ചുവോങ്ങിനോട് തോല്‍വി വഴങ്ങിയിരുന്നത്.ക്വാര്‍ട്ടര്‍ ഫൈനലില്‍ ലോക ഒന്നാം നമ്പര്‍ താരം തായ് സു യിങ് ആണ് സിന്ധുവിന്റെ എതിരാളി. 5-14 എന്ന മോശം റെക്കോര്‍ഡ് ആണ് തായ് സു യിങ്ങിനോട് സിന്ധുവിനുള്ളത്. 2019ലാണ് തായ് സു യിങ്ങിന് എതിരെ സിന്ധു അവസാനം ജയിച്ചത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/16387/India's-PV-Sindhu-in-the-quarterfinals)