---
title: "ശബരിമല തീർഥാടകരുടെ ബസ് മറിഞ്ഞു; ഏഴ് പേർക്ക് പരിക്ക് "
english_title: "Accident "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/163895/accident"
published_at: "2023-11-21T10:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/655c3349a34a4_Screenshot_20231121-095824_Samsung_Internet.jpg"
keywords: []
---

# ശബരിമല തീർഥാടകരുടെ ബസ് മറിഞ്ഞു; ഏഴ് പേർക്ക് പരിക്ക് 

> **Lead Summary:**  **പത്തനംതിട്ട**: ശബരിമല തീർഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞു. അപകടത്തിൽ ഒരു കുട്ടിയടക്കം ഏഴ് പേർക്ക് പരിക്കേറ്റു. പുലർച്ചെ അഞ്ചരയോടെ ‌‌ളാഹയ്‌ക്കും പുതുക്കടയ്‌ക്കും ഇടയിലാണ് അപകടമുണ്ടായത്. ദർശനം കഴിഞ്ഞു മടങ്ങുകയായിരുന്ന ആന്ധ്രാ സ്വദേശികളായ തീർഥാടകരുടെ മിനി ബസാണ് ളാഹയിൽ റോഡിലേയ്‌ക്ക് മറിഞ്ഞത്.

## Article Content

 **പത്തനംതിട്ട**: ശബരിമല തീർഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞു. അപകടത്തിൽ ഒരു കുട്ടിയടക്കം ഏഴ് പേർക്ക് പരിക്കേറ്റു. പുലർച്ചെ അഞ്ചരയോടെ ‌‌ളാഹയ്‌ക്കും പുതുക്കടയ്‌ക്കും ഇടയിലാണ് അപകടമുണ്ടായത്. ദർശനം കഴിഞ്ഞു മടങ്ങുകയായിരുന്ന ആന്ധ്രാ സ്വദേശികളായ തീർഥാടകരുടെ മിനി ബസാണ് ളാഹയിൽ റോഡിലേയ്‌ക്ക് മറിഞ്ഞത്.

34 പേരാണ് ബസിൽ ഉണ്ടായിരുന്നത്. റോഡരികിലെ ഡിവൈഡറിലിടിച്ച വാഹനം റോഡിൽ തന്നെ മറിയുകയായിരുന്നു. പരിക്കേറ്റവരിൽ രണ്ടാളുകളെ പത്തനംതിട്ട ജനറൽ ആശുപത്രിയിലും മറ്റുള്ളവരെ പെരിനാട് ആശുപത്രിയിലും പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ല.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/163895/accident)